ജോജു ജോര്‍ജ് നായകനാകുന്ന ‘പീസ്’ ചിത്രീകരണം പുരോഗമിക്കുന്നു

By Syndicated , Malabar News
JojuGeorgere
Ajwa Travels

കൊച്ചി: നവാഗതനായ സന്‍ഫീര്‍ കെ സംവിധാനം ചെയ്യുന്ന ‘പീസ്’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. ജോജു ജോര്‍ജ് നായകനാകുന്ന ചിത്രത്തില്‍ രമ്യാ നമ്പീശന്‍ കൂടി ജോയിന്‍ ചെയ്യുന്നു എന്നാണ് റിപ്പോര്‍ട്ട്.

ജോജു ജോര്‍ജിനെ കൂടാതെ അനില്‍ നെടുമങ്ങാട്, അതിഥി രവി, സിദ്ധിഖ്, ആശ ശരത്ത്, അര്‍ജുന്‍ സിംഗ്, വിജിലേഷ്, ഷാലു റഹീം, മാമുക്കോയ തുടങ്ങിയവരും ‘പീസി’ല്‍ വേഷമിടുന്നു. സ്‌ക്രിപ്റ്റ് ഡോക്‌ടര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ദയാപരന്‍ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സഫര്‍ സനലും രമേഷ് ഗിരിജയും ചേർന്നാണ്.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് തൊടുപുഴ, എറണാകുളം, കോട്ടയം എന്നിവിടങ്ങളിൽ ചിത്രത്തിൻറെ ഷൂട്ടിംഗ് പുരോഗമിക്കുന്നു. ജുബൈര്‍ മുഹമ്മദ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഗാനരചന അന്‍വര്‍ അലിയും സന്‍ഫീര്‍ കെയും ചേര്‍ന്നാണ്.

Read also: ആഷിഖ് അബുവിന്റെ ‘നാരദൻ’ തുടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE