കിഫ്ബിയിൽ ആദായനികുതി വകുപ്പിന്റെ പരിശോധന; തെമ്മാടിത്തരമെന്ന് ധനമന്ത്രി

By Staff Reporter, Malabar News
Thomas-Isaac
തോമസ് ഐസക്
Ajwa Travels

തിരുവനന്തപുരം: കിഫ്ബിയില്‍ ആദായനികുതി വകുപ്പ് നടത്തുന്ന പരിശോധന തെമ്മാടിത്തരമെന്ന് ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക്. കിഫ്ബിയെ അപകീര്‍ത്തിപ്പെടുത്താൻ ഉള്ള ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

നാടകം കളി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട രേകഖകളെല്ലാം കൊടുത്തിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു. ഇനിയും രേഖകള്‍ കൊടുക്കാന്‍ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ആദായനികുതി വകുപ്പ് നടപടിയില്‍ അസ്വാഭാവികത ഇല്ലെന്നാണ് കിഫ്ബിയുടെ പ്രതികരണം.

കിഫ്ബിയിലെ കരാറുകാരുടെ വിശദാംശങ്ങളാണ് ആദായ നികുതി വകുപ്പ് ശേഖരിച്ചത്. കരാറുകാരുടെ നികുതി അടവുമായി ബന്ധപ്പെട്ട പരിശോധനയുടെ ഭാഗമായാണ് ആദായ നികുതി വകുപ്പ് വിവരങ്ങൾ ശേഖരിക്കുന്നത്.

കിഫ്ബി വായ്‌പ വഴി പദ്ധതി നടപ്പാക്കുന്ന സ്‌ഥാപനങ്ങളിൽ നിന്നും ആദായ നികുതി വകുപ്പ് നേരത്തെ വിവരങ്ങൾ ശേഖരിച്ചിരുന്നു. കിഫ്ബി നടത്തിപ്പ് തന്നെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള ആദായ നികുതി വകുപ്പിന്റെയും ഇഡിയുടെയും അന്വേഷണങ്ങൾ നേരത്തെ വലിയ വിവാദങ്ങൾ സൃഷ്‌ടിച്ചിരുന്നു.

Read Also: ചരിത്രത്തിലെ ഏറ്റവും അസാധാരണ പ്രതിപക്ഷ നേതാവാണ് ചെന്നിത്തല; തോമസ് ഐസക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE