ഭീഷണി വടക്കേ ഇന്ത്യയിൽ മതി, കേരളത്തിൽ വേണ്ട; സുരേന്ദ്രനോട് തോമസ് ഐസക്ക്

By News Desk, Malabar News
Thomas Isaac Against K surendran
Thomas Isaac, K Surendran
Ajwa Travels

കൊച്ചി: ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ ആരോപണങ്ങളോട് പ്രതികരിച്ച് ധനകാര്യമന്ത്രി തോമസ് ഐസക്ക്. സ്വപ്‌ന സുരേഷും തോമസ് ഐസക്കും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന കെ സുരേന്ദ്രന്റെ ആരോപണത്തിന് പിന്നാലെയാണ് തോമസ് ഐസക്കിന്റെ മറുപടി. ബിജെപി പ്രസിഡണ്ടിന്റെ ഭീഷണി വടക്കേ ഇന്ത്യയിൽ മതിയെന്നും കേരളത്തിൽ ബിജെപി അത്രക്ക് ആയിട്ടില്ലെന്നും തോമസ് ഐസക്ക് പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read: സ്വർണക്കടത്ത് സംഘം കിഫ്ബിയിലും; ധനമന്ത്രിക്ക് സ്വപ്‌നയുമായി അടുത്ത ബന്ധമെന്ന് കെ സുരേന്ദ്രൻ

നേരത്തെ സ്വപ്‌നാ സുരേഷും തോമസ് ഐസക്കുമായി വളരെ അടുത്ത ബന്ധമാണ് ഉള്ളതെന്ന് സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. എന്ത് ബന്ധമാണെന്ന് ഐസക്ക് തന്നെ വ്യക്‌തമാക്കണമെന്നും സ്വപ്‌നയുടെ ടെലിഫോൺ വിവരങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്‌തമാകുമെന്നും സുരേന്ദ്രൻ പറഞ്ഞു. കിഫ്ബിയിൽ സ്വർണക്കടത്ത് സംഘത്തിന്റെ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു. ഇക്കാര്യത്തിലാണ് മന്ത്രി തന്റെ പ്രതികരണം അറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE