ഷാർജ: ഷാർജയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ തീപിടുത്തം. അൽ താവുൻ ഏരിയയിൽ ഇന്ന് രാവിലെയാണ് തീപിടുത്തമുണ്ടായത്. ഷാർജ എക്സ്പോയ്ക്ക് പിന്നിൽ നിർമാണത്തിലിരുന്ന ബഹുനില കെട്ടിടത്തിന്റെ മുകൾ നിലയിലാണ് തീ പടർന്നുപിടിച്ചത്.
അഗ്നിശമന സേന അംഗങ്ങൾ തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമിക്കുകയാണ്. ആളപായമില്ല. കെട്ടിടത്തിൽ നിന്നും തൊഴിലാളികളെ സുരക്ഷിതമായി ഒഴിപ്പിച്ചു. കെട്ടിടത്തിന്റെ മുകളിൽ നിന്നും തീനാളങ്ങളും പുകയും ഉയരുന്നുണ്ടായിരുന്നു.
Also Read: ബ്രാഹ്മണിസത്തിന് എതിരെ ട്വീറ്റ്; കന്നഡ നടനെ മണിക്കൂറുകളോളം പോലീസ് ചോദ്യം ചെയ്തു