ബ്രാഹ്‌മണിസത്തിന് എതിരെ ട്വീറ്റ്; കന്നഡ നടനെ മണിക്കൂറുകളോളം പോലീസ് ചോദ്യം ചെയ്‌തു

By Staff Reporter, Malabar News
chetan kumar
ചേതൻ കുമാർ

ബ്രാഹ്‌മണിസത്തിനെതിരെ ട്വീറ്റ് പങ്കുവെച്ച കന്നഡ നടനും സാമൂഹ്യ പ്രവർത്തകനുമായ ചേതൻ കുമാറിനെ പോലീസ് ചോദ്യം ചെയ്‌തു. നാല് മണിക്കൂറോളമാണ് അദ്ദേഹത്തെ പോലീസ് ചോദ്യം ചെയ്‌തത്‌. ചേതൻ കുമാർ തന്നെയാണ് ഇക്കാര്യം സമൂഹ മാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്.

സമത്വത്തിനും നീതിക്കും എതിരാണ് ബ്രാഹ്‌മണിസമെന്നും അതിനാൽ ബ്രാഹ്‌മണിസത്തെ സമൂഹത്തിൽ നിന്നും പിഴുതെറിയണമെന്നും നടൻ ട്വീറ്റ് ചെയ്‌തിരുന്നു. ഇതിനുപിന്നാലെ കർണാടകത്തിലെ ബ്രാഹ്‌മിൺ ഡെവലപ്മെന്റ് ബോർഡ് പരാതി നൽകുകയും പോലീസ് നടനെതിരെ രണ്ട് കേസുകള്‍ എടുക്കുകയും ആയിരുന്നു. ഇതേത്തുടർന്നാണ് ചോദ്യം ചെയ്യൽ നടന്നത്.

അതേസമയം താൻ സത്യത്തിനും ജനാധിപത്യത്തിനും ഒപ്പമാണ് നിൽക്കുന്നതെന്നും ഈ പോരാട്ടത്തിൽ എന്റേതായ ചെറിയ പങ്ക് നൽകാൻ സാധിച്ചതിൽ സന്തോഷമുണ്ട് എന്നുമായിരുന്നു ചേതൻ കുമാറിന്റെ പ്രതികരണം.

‘ബസവനഗുഡി പോലീസ് സ്‌റ്റേഷനിൽ ബ്രാഹ്‌മണിസത്തിനെതിരായ എന്റെ പോസ്‌റ്റുകൾ സംബന്ധിച്ച് നാല് മണിക്കൂറോളം ചോദ്യം ചെയ്യലിന് വിധേയനാകേണ്ടി വന്നു. ഞാൻ സത്യത്തിനും ജനാധിപത്യത്തിനൊപ്പം നിൽക്കുന്നു. സമത്വത്തിനും നീതിക്കും വേണ്ടിയുള്ള ഈ പോരാട്ടത്തിൽ എന്റേതായ ചെറിയ പങ്ക് നൽകാൻ സാധിച്ചു എന്നതിൽ സന്തോഷം’, ചേതൻ കുമാർ ട്വിറ്ററിൽ കുറിച്ചു.

ബ്രാഹ്‌മിൺ ഡെവലപ്മെന്റ്‌ ബോർഡ് ചെയർമാൻ സച്ചിദാനന്ദ മൂർത്തി, വിപ്ര യുവ വേദിക പ്രസിഡണ്ട് എന്നിവരുടെ പരാതിയിൽ മതവികാരം വൃണപ്പെടുത്തുക, രാജ്യത്തിന്റെ ഐക്യം തകർക്കാൻ ശ്രമിക്കുക തുടങ്ങിയ കാര്യങ്ങൾ ആരോപിച്ചാണ് നടനെതിരെ കേസ് എടുത്തിരിക്കുന്നത്. ബസവന​​ഗുഡി, ഉൾസൂർ ​ഗേറ്റ് എന്നീ പോലീസ് സ്‌റ്റേഷനുകളിലാണ് കേസുകൾ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്‌.

Most Read: മുൻകരുതൽ ആവശ്യം; ‘ഡെൽറ്റ പ്ളസ്’ മൂന്നാം തരംഗത്തിന് കാരണമാകുമെന്ന് മഹാരാഷ്‌ട്രക്ക് മുന്നറിയിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE