മുംബൈ: മുൻകരുതൽ സ്വീകരിച്ചില്ലെങ്കിൽ കോവിഡ് മൂന്നാം തരംഗത്തിൽ മഹാരാഷ്‌ട്രയിലെ രോഗികളുടെ എണ്ണം വർധിച്ചേക്കാമെന്ന് മുന്നറിയിപ്പ്. കോവിഡിന്റെ ഡെൽറ്റ പ്ളസ് വകഭേദം സംസ്‌ഥാനത്ത് മൂന്നാം തരംഗത്തിന് കാരണമാകുമെന്നും രോഗികളുടെ എണ്ണം ഇരട്ടിയാകുമെന്നും കോവിഡ് ടാസ്‌ക് ഫോഴ്‌സും ആരോഗ്യ വിദഗ്‌ധരും മുന്നറിയിപ്പ് നൽകി. മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പങ്കെടുത്ത യോഗത്തിലാണ് വിദഗ്‌ധർ മുന്നറിയിപ്പ് നൽകിയത്.
കോവിഡ് മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും പാലിച്ചില്ലെങ്കിൽ രണ്ടാം തരംഗത്തിൽ നിന്നും മുക്‌തി നേടും മുൻപേ സംസ്‌ഥാനം മൂന്നാം തരംഗത്തിന്റെ പിടിയിലമർന്നേക്കും. രോഗികളുടെ എണ്ണം 8 ലക്ഷം വരെ ഉയർന്നേക്കാം. ഇതിൽ 10 ശതമാനത്തോളം കുട്ടികളെയാകും രോഗം ബാധിക്കുക.
വിദഗ്‌ധരുടെ മുന്നറിയിപ്പിനെ തുടർന്ന്, ആവശ്യത്തിന് മരുന്നുകളും മറ്റു മെഡിക്കൽ ഉപകരണങ്ങളും ശേഖരിക്കാനും ഗ്രാമീണ പ്രദേശങ്ങളെയും ഉൾനാടുകളെയും കൂടുതൽ ശ്രദ്ധിക്കാനും ആരോഗ്യ സംവിധാനങ്ങൾക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി.
Read also:കലാപത്തിന് പ്രേരിപ്പിച്ചു; രാഹുൽ ഗാന്ധി, സ്വര ഭാസ്‌കർ, ഒവൈസി എന്നിവർക്ക് എതിരെ പോലീസിൽ പരാതി