ഇനി മാസ്‌കും വേണ്ട; കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ച് മഹാരാഷ്‌ട്ര

By Team Member, Malabar News
covid-india
Representational Image
Ajwa Travels

മുംബൈ: കോവിഡ് വ്യാപനത്തിൽ ഗണ്യമായ കുറവ് ഉണ്ടായതോടെ നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ച് മഹാരാഷ്‌ട്ര. നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ചതോടെ ഇനിമുതൽ മഹാരാഷ്‌ട്രയിൽ മാസ്‌ക് നിർബന്ധമല്ല. മാസ്‌ക് ധാരണം ഓരോ വ്യക്‌തിയുടെയും താൽപര്യം പോലെ മാത്രം മതിയെന്നാണ് അധികൃതർ വ്യക്‌തമാക്കുന്നത്‌.

കൂടാതെ ആൾക്കൂട്ടങ്ങൾക്കും സാമൂഹികമായ കൂടിച്ചേരലുകൾക്കും ഇനി മുതൽ സംസ്‌ഥാനത്ത് യാതൊരു വിധ നിയന്ത്രണങ്ങളും ഉണ്ടാകില്ല. സംസ്‌ഥാനത്ത് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും ഒഴിവാക്കാനുള്ള നിർണായക തീരുമാനം എടുത്തത്. ശനിയാഴ്‌ച മുതൽ ഈ ഇളവുകൾ പ്രാബല്യത്തിൽ വരുമെന്നും അധികൃതർ വ്യക്‌തമാക്കി.

സംസ്‌ഥാനത്ത് നിലവിൽ കോവിഡ് വ്യാപന ഭീതി അകന്നതോടെയാണ് നിയന്ത്രണങ്ങൾ പൂർണമായും പിൻവലിക്കാൻ മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്. അതേസമയം മാസ്‌കിന്റെ ഉപയോഗം നിർബന്ധമല്ലെങ്കിലും, കുറച്ചുനാൾ കൂടി മാസ്‌ക് ഉപയോഗിക്കുന്നത് നല്ലതാണെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപ്പെ വാർത്താ സമ്മേളനത്തിൽ വ്യക്‌തമാക്കി.

Read also: മുല്ലപ്പെരിയാർ; ദേശീയ ഡാം അതോറിറ്റിയുടെ ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE