എടിഎം കവർച്ചക്കിടെ തീപിടുത്തം; 3.98 ലക്ഷം രൂപയുടെ നോട്ടുകൾ കത്തി നശിച്ചു

By News Bureau, Malabar News
Kozhikode house caught fire, tragic end for student
Representational Image
Ajwa Travels

പൂനെ: എടിഎമ്മിൽ നിന്ന് പണം മോഷ്‌ടിക്കുന്നതിനിടെ 3.98 ലക്ഷം രൂപയുടെ കറൻസി നോട്ടുകൾ കത്തി നശിച്ചു. ഞായറാഴ്‌ച പുലർച്ചെ പുനെക്ക് സമീപത്തെ പിംപ്രി ചിഞ്ച്‌വാഡിലെ ചിഖാലി റോഡിലുള്ള എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ എടിഎമ്മിൽ നിന്ന് പണം മോഷ്‌ടിക്കാനുള്ള ശ്രമത്തിനിടെ‌യാണ് പണം കത്തിനശിച്ചതെന്ന് പോലീസ് അറിയിച്ചു.

കറുത്ത നിറം ദേഹമാസകലം പൂശിയ പ്രതികൾ ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം മെഷീൻ മുറിക്കാൻ ശ്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ മെഷീൻ മുറിക്കുന്നതിനിടെ തീപിടിക്കുക ആയിരുന്നു. എടിഎം മെഷീനിലുണ്ടായിരുന്ന പണം കത്തിനശിച്ചതായി പോലീസ് പറഞ്ഞു. കൂടാതെ രണ്ട് സിസിടിവി ക്യാമറകളും ചില ഫർണിച്ചറുകളും നശിച്ചിട്ടുണ്ട്.

Most Read: ധീരജ് വധക്കേസ് പ്രതിയായ കെഎസ്‍യു നേതാവ് തട്ടിപ്പ് കേസിൽ അറസ്‌റ്റില്‍ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE