ഭോപ്പാൽ: മധ്യപ്രദേശിലെ ഉജ്ജയിനിലെ ആശുപത്രിയിൽ തീപിടുത്തം. കോവിഡ് ബാധിച്ച 62 പേർ ഉൾപ്പെടെ എൺപത് പേരെ രക്ഷപ്പെടുത്തി. ഫ്രീഗഞ്ച് പ്രദേശത്തെ പാട്ടിദാർ ആശുപത്രിയിൽ ഇന്ന് ഉച്ചയോടെയാണ് തീപിടുത്തമുണ്ടായത്.
ആശുപത്രിയുടെ ഒന്നും രണ്ടും നിലയിലേക്ക് തീ ആളിപ്പടർന്നിരുന്നു. ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി തീയണച്ചു. രക്ഷപ്പെടുത്തിയ രോഗികളെ ഗുരു നാനാക്ക് ആശുപത്രിയിലേക്കേും സമീപത്തെ സർക്കാർ ആശുപത്രിയിലേക്കും മാറ്റിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പ്രായമായ സ്ത്രീകൾ ഉൾപ്പെടെ ചില രോഗികൾക്ക് പൊള്ളലേറ്റതായാണ് റിപ്പോർട്ടുകൾ.
Also Read: മാവോയിസ്റ്റ് ആക്രമണം; ഛത്തീസ്ഗഡിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 22 ആയി