രണ്ടാം ഇടതുപക്ഷ സർക്കാരിന്റെ ആദ്യ ബജറ്റ് ജൂൺ നാലിന്; നിയമസഭാ സമ്മേളനം 14 വരെ

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: പുതിയ നിയമസഭയുടെ ആദ്യ സമ്മേളനം മെയ് 24 മുതൽ ചേരും. ജൂൺ 14 വരെയാണ് സമ്മേളനം നടക്കുക. രണ്ടാം ഇടതുപക്ഷ സർക്കാരിന്റെ ആദ്യ ബജറ്റ് ജൂൺ നാലിന് രാവിലെ 9 മണിക്ക് ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിക്കും. വോട്ട് ഓൺ കൗണ്ടും ഇതോടൊപ്പം അവതരിപ്പിക്കും.

പുതിയ സർക്കാരിന്റെ നയപ്രഖ്യാപനം മെയ് 28ന് രാവിലെ ഗവർണർ നടത്തും. മുൻ ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റിൽ കൂട്ടിച്ചേർക്കലുകൾ നടത്തിയാകും കെഎൻ ബാലഗോപാൽ തന്റെ കന്നി ബജറ്റ് അവതരിപ്പിക്കുക എന്നാണ് സൂചന. കോവിഡ് മഹാമാരിയെ തുടർന്ന് ധനപ്രതിസന്ധി രൂക്ഷമായ ഘട്ടത്തിലെ കേരള ബജറ്റ് ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരിക്കും.

വരുമാനത്തിലുണ്ടായ ഗണ്യമായ കുറവും പെരുകുന്ന കടവും കോവിഡ് മൂലമുണ്ടായ ആഘാതവും തകർത്ത സംസ്‌ഥാനത്തിന്റെ സാമ്പത്തിക മേഖലയെ കരകയറ്റുക എന്ന വലിയ ദൗത്യമാണ് ധനമന്ത്രിയെ കാത്തിരിക്കുന്നത്.

Also Read: എറണാകുളത്ത് കോവിഡ് വ്യാപനം കുറയുന്നു; ലോക്ക്‌ഡൗൺ ഫലപ്രദമെന്ന് മന്ത്രി പി രാജീവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE