എറണാകുളത്ത് കോവിഡ് വ്യാപനം കുറയുന്നു; ലോക്ക്‌ഡൗൺ ഫലപ്രദമെന്ന് മന്ത്രി പി രാജീവ്

By News Desk, Malabar News
Tripple lockdown eranakulam
Representational Image
Ajwa Travels

കൊച്ചി: എറണാകുളം ജില്ലയിലെ കോവിഡ് വ്യാപന നിരക്ക് കുറഞ്ഞു തുടങ്ങിയെന്ന് വ്യവസായ മന്ത്രി പി രാജീവ്. ട്രിപ്പിൾ ലോക്ക്‌ഡൗൺ ജില്ലയിൽ ഫലം കണ്ടുവെന്നാണ് നിഗമനം. നിലവിൽ എറണാകുളത്തെ ഒരു പഞ്ചായത്തിൽ മാത്രമാണ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 50 ശതമാനത്തിലേറെ റിപ്പോർട് ചെയ്‌തിരിക്കുന്നത്‌. നേരത്തെ 19 പഞ്ചായത്തുകളിൽ ഇത്രയും ഉയർന്ന ടിപിആർ രേഖപ്പെടുത്തിയിരുന്നു എന്നും മന്ത്രി പറഞ്ഞു.

എറണാകുളം ജില്ലയിൽ 25 ശതമാനത്തിന് മുകളിൽ ടിപിആർ ഉള്ള എല്ലാ പഞ്ചായത്തുകളിലും നിയന്ത്രണങ്ങൾ കടുപ്പിക്കാനാണ് തീരുമാനം. നിലവിൽ കടുങ്ങല്ലൂർ പഞ്ചായത്തിൽ മാത്രമാണ് ടിപിആർ അൻപത് ശതമാനത്തിന് മുകളിലുള്ളത്.

എറണാകുളം, തൃശൂർ, മലപ്പുറം, തിരുവനന്തപുരം ജില്ലകളിലാണ് മെയ് 16 മുതൽ ട്രിപ്പിൾ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചിരുന്നത്. ഇതിൽ മലപ്പുറം ഒഴികെയുള്ള ജില്ലകളിലെ ട്രിപ്പിൾ ലോക്ക്‌ഡൗൺ നേരത്തെ പിൻവലിച്ചിരുന്നു. സംസ്‌ഥാന വ്യാപകമായ ലോക്ക്‌ഡൗൺ മെയ് 30 വരെയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

Also Read: കേരളത്തിൽ മാത്രമല്ല ഒഡീഷയിലുമുണ്ട് കോവിഡ് ‘കടക്കാത്ത’ ഒരു ഗ്രാമം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE