‘മിന്നൽ മുരളി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

By Desk Reporter, Malabar News
minnal murali poster_2020 Aug 25
Ajwa Travels

ടൊവിനോ നായകനാകുന്ന പുതിയ സിനിമ ‘മിന്നൽ മുരളി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ചിത്രത്തിന്റെ ഫസ്റ്റ് ടീസർ തിരുവോണ നാളിൽ പുറത്തുവിടും. ബേസിൽ ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജു വർഗീസ്, ഹരിശ്രീ അശോകൻ എന്നിവരും ടൊവിനോക്കൊപ്പം ചിത്രത്തിലുണ്ട്. ടൊവിനോ സൂപ്പർ ഹീറോ കഥാപാത്രമായെത്തുന്ന മിന്നൽ മുരളി തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും എത്തുന്നുണ്ട്.

 minnal murali poster._2020 Aug 25

ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മിന്നൽ മുരളി. ഗോദ എന്ന ചിത്രത്തിന് ശേഷം ബേസിൽ ജോസഫും ടൊവിനൊയും ഒന്നിക്കുന്ന ചിത്രമാണ് ഇത്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ റിലീസ് അടക്കമുള്ള കാര്യങ്ങൾ പുറത്തുവിട്ടിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE