ആത്‌മീയാനുഭൂതി പകര്‍ന്ന് ‘ഫസ്‌റ്റ് ഓഫ് റജബ്’ സമ്മേളനം അവസാനിച്ചു

By Desk Reporter, Malabar News
Sayyid Ibraheem Khaleel Al Bukhari
'ഫസ്‌റ്റ് ഓഫ് റജബ്' ഉൽഘാടനം നിർവഹിക്കുന്ന സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി
Ajwa Travels

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടന്ന ‘ഫസ്‌റ്റ് ഓഫ് റജബ്’ ആത്‌മീയ സമ്മേളനവും സ്വലാത്തും മഅ്ദിന്‍ കാമ്പസിൽ നടന്നു. മുസ്‌ലിം ലോകം ഏറെ പവിത്രമായി കരുതുന്ന റജബ്, ശഅബാന്‍, റമളാന്‍ തുടങ്ങിയ മാസങ്ങളെ വരവേല്‍ക്കുന്ന പരിപാടിയായാണ് ‘ഫസ്‌റ്റ് ഓഫ് റജബ്’ സംഘടിപ്പിച്ചത്.

പുണ്യ മാസങ്ങളെ അര്‍ഹിക്കുന്ന വിധത്തില്‍ സ്വീകരിക്കാന്‍ വിശ്വാസികള്‍ക്ക് കഴിയണമെന്നും പുണ്യം നിറഞ്ഞ മാസങ്ങളെ ആദരിക്കല്‍ വിശ്വാസത്തിന്റെ പ്രധാന ഭാഗമാണെന്നും സമ്മേളനം ഉൽഘാടനം ചെയ്‌തുകൊണ്ട് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പറഞ്ഞു.

വിര്‍ദു ലത്വീഫ്, സ്വലാത്തുന്നാരിയ്യ, മുള്രിയ്യ, ഹദ്ദാദ്, ഖുര്‍ആന്‍ പാരായണം, തഹ്‌ലീല്‍, ഇസ്‌തിഗഫാർ, അന്നദാനം എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. സയ്യിദ് ഇസ്‌മാഈൽ അല്‍ ബുഖാരി കടലുണ്ടി, സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി കടലുണ്ടി, സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് ഖാസിം സ്വാലിഹ് ഹൈദ്രൂസി, ഇബ്‌റാഹീം ബാഖവി മേല്‍മുറി, സി.ടി അബൂബക്കര്‍ മുസ്‌ലിയാര്‍, അബ്‌ദുൽ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബൂബക്കര്‍ സഖാഫി അരീക്കോട് എന്നിവര്‍ ഫസ്‌റ്റ് ഓഫ് റജബിൽ സംബന്ധിച്ചു.

Most Read: രാജ്യത്തെ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE