മതവിദ്വേഷ മുദ്രാവാക്യം; അഞ്ച് ബിജെപി പ്രവർത്തകർ കൂടി അറസ്‌റ്റില്‍

By Syndicated , Malabar News
bjp-march-kerala-kannur
Ajwa Travels

തലശ്ശേരി: മതവിദ്വേഷ മുദ്രാവാക്യം മുഴക്കി തലശ്ശേരിയിൽ പ്രകടനം നടത്തിയ സംഭവത്തിൽ അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ കൂടി അറസ്‌റ്റില്‍. ഡിസംബര്‍ ഒന്നിന് കെടി ജയകൃഷ്‌ണന്‍ അനുസ്‌മരണത്തിന്റെ ഭാഗമായി യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ കമ്മിറ്റി തലശേരിയില്‍ സംഘടിപ്പിച്ച റാലിക്കിടെയാണ് വിദ്വേഷ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നത്. മുസ്‌ലിം പള്ളികൾ തകർക്കുമെന്നായിരുന്നു ഭീഷണി.

മാലൂര്‍ ശിവപുരത്തെ കണ്ടത്തില്‍ പുരയില്‍ പി റിജില്‍ (27), കാരാക്രയില്‍ കെ ശ്രീജിത്ത് (32), മുരിക്കില്‍ വീട്ടില്‍ സി പ്രവീണ്‍ (29), നന്ദനത്തില്‍ സിഎം ജനീഷ് (34), കോളാരിയിലെ പീടികയില്‍കണ്ടി കെ സായൂജ് (26) എന്നിവരാണ് ബുധനാഴ്‌ച അറസ്‌റ്റിലായത്. ഇവരെ റിമാന്‍ഡ് ചെയ്‌തു. ഇതോടെ കേസില്‍ അറസ്‌റ്റിലായവരുടെ എണ്ണം പതിമൂന്നായി.

Read Also: പിടി തോമസിനെതിരെ ഫേസ്ബുക്ക് പോസ്‌റ്റുകള്‍; നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE