തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചു ദിവസം കൂടി മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സെപ്റ്റംബർ എട്ടു മുതൽ 11 വരെ ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ ശക്‌തമായ മഴക്കാണ് സാധ്യത. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് മുന്നറിയിപ്പാണുള്ളത്.
കൂടാതെ, അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴക്കുള്ള മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
മധ്യ ഒഡിഷ-ഛത്തീസ്‌ഗഡ് മുകളിലായി ചക്രവാതച്ചുഴി സ്‌ഥിതി ചെയ്യുന്നുണ്ട്. പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറു ദിഹ്‌സായിൽ സഞ്ചരിക്കുന്ന ചക്രവാതച്ചുഴി സെപ്റ്റംബർ എട്ടു മുതൽ 11 വരെ മധ്യപ്രദേശിന് മുകളിൽ സ്‌ഥിതി ചെയ്യാനാണ് സാധ്യത. ഇതിന്റെ സ്വാധീനഫലമായാണ് കേരളത്തിൽ മഴ ലഭിക്കുന്നത്.
Most Read| പുതുപ്പള്ളിയിൽ ഇടതു പക്ഷം ജയിച്ചാൽ അത് ലോകാത്‌ഭുതം; എകെ ബാലൻ