മദ്യ ലഹരിയിൽ ക്ളാസ് മുറിയിൽ നൃത്തം; അഞ്ച് വിദ്യാർഥികളെ പുറത്താക്കി

By Syndicated , Malabar News
students suspended
Ajwa Travels

ആന്ധ്രാപ്രദേശ്: ക്ളാസ് മുറിയിൽ മദ്യപിച്ച് നൃത്തം ചെയ്‌ത അഞ്ച് വിദ്യാർഥികളെ പുറത്താക്കി. ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലെ സർക്കാർ സ്‌കൂളിലാണ് സംഭവം. എട്ട്, ഒമ്പത് ക്ളാസുകളിലെ അഞ്ച് വിദ്യാർഥികൾ മദ്യപിച്ച് നൃത്തം ചെയ്യുകയായിരുന്നു

വിദ്യാർഥികൾ ഉച്ചഭക്ഷണ സമയത്ത് പുറത്ത് നിന്നും മദ്യം കഴിച്ച ശേഷം തിരികെ ക്ളാസിലേക്ക് എത്തുകയായിരുന്നു. തുടർന്ന് അധികൃതർ നടത്തിയ പരിശോധനയിൽ ഇവരുടെ പക്കൽ നിന്നും രണ്ട് മദ്യക്കുപ്പികൾ കണ്ടെടുത്തു.

അച്ചടക്കമില്ലാത്ത പെരുമാറ്റം മറ്റ് കുട്ടികൾക്ക് ദുർമാതൃക നൽകുമെന്ന് ചൂണ്ടിക്കാട്ടി ഉടൻ തന്നെ അധികൃതർ വിദ്യാർഥികളുടെ രക്ഷിതാക്കളെ വിവരമറിയിക്കുകയും തുടർ നടപടിയായി ഇവരെ സ്‌കൂളിൽ നിന്നും പുറത്താക്കുകയും ചെയ്‌തു. സ്‌കൂളിലെ മറ്റ് വിദ്യാർഥികളെ സംരക്ഷിക്കാനാണ് ടിസി നൽകി നടപടിയെടുത്തതെന്ന് പ്രിൻസിപ്പാൾ സക്രു നായിക് വ്യക്‌തമാക്കി.

Read also: ഭരണഘടനയില്‍ മതേതരത്വം ചേർത്ത് ഇന്ത്യന്‍ ആത്‌മീയതയെ ചെറുതാക്കി; ജസ്‌റ്റിസ് പങ്കജ് മിത്തല്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE