ഭരണഘടനയില്‍ മതേതരത്വം ചേർത്ത് ഇന്ത്യന്‍ ആത്‌മീയതയെ ചെറുതാക്കി; ജസ്‌റ്റിസ് പങ്കജ് മിത്തല്‍

By Syndicated , Malabar News
pankj-mital
Ajwa Travels

ശ്രീനഗര്‍: ഭരണഘടനയില്‍ മതേതരത്വം എന്ന വാക്ക് ചേര്‍ത്തത് ഇന്ത്യന്‍ ആത്‌മീയതയെ ചെറുതാക്കിയെന്ന് ജമ്മു കശ്‌മീര്‍-ലഡാക്ക് ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് പങ്കജ് മിത്തല്‍. ലോകത്തിലെ ആത്‌മീയതയുടെ ആസ്‌ഥാനം ഇന്ത്യയാണെന്നും അദ്ദേഹം പറഞ്ഞു. കശ്‌മീരില്‍ അധിവക്‌ത പരിഷത്ത് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പരമാധികാരം, ജനാധിപത്യം, റിപ്പബ്ളിക് എന്നിവയോടൊപ്പം സോഷ്യലിസം, മതേതരത്വം എന്നിവ കൂടി ഭരണഘടനയില്‍ ചേര്‍ത്തത് ആത്‌മീയതയെ നേര്‍ത്തതാക്കി,’ മിത്തല്‍ പറഞ്ഞു.

മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകള്‍ ഭരണഘടന ഭേദഗതി മൂലം വന്നതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇവ ഭരണഘടനയിലെ ആമുഖത്തില്‍ ശരിയായ സ്‌ഥലത്താണോ ഉപയോഗിച്ചതെന്നും ഈ ഭേദഗതി ആവശ്യമുണ്ടോയെന്നും നമ്മള്‍ പരിശോധിക്കണമെന്നും മിത്തല്‍ പറഞ്ഞു. ഭരണഘടന ഭേദഗതികള്‍ നല്ലതാണെന്നും എന്നാല്‍ ദേശീയ താല്‍പര്യത്തെ മുന്‍നിര്‍ത്തി ആവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read also: ഫെബ്രുവരി 23നും 24നും രാജ്യത്ത് പൊതുപണിമുടക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE