ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് ഇറാൻ പ്രസിഡണ്ട് മസൂദ് പെസെഷ്കിയാൻ. വെടിനിർത്തലിന് ശേഷം ഇറാൻ തങ്ങളുടെ നയതന്ത്ര ബന്ധങ്ങൾ ശക്തമാക്കുന്ന സാഹചര്യത്തിലാണ് ക്ഷണം.
പ്രധാനമന്ത്രി ചടങ്ങിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ ഇന്ത്യയിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ലെങ്കിലും ഇന്ത്യയുമായുള്ള ബന്ധത്തിന് ഇറാൻ നൽകുന്ന പ്രാധാന്യമാണ് നീക്കത്തെ വിലയിരുത്തുന്നത്. ജൂലൈ ഒമ്പതിന് ജൻമനാടായ മഷാദിലാണ് ഖമനയിയുടെ സംസ്കാര ചടങ്ങുകൾ നടക്കുന്നത്.
ഇറാനിലെ ഔദ്യോഗിക വസതിയിൽ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് ഖമനയി കൊല്ലപ്പെട്ടത്. 2026 മാർച്ച് ഒന്നിന് അദ്ദേഹം മരിച്ചതായി ഇറാന്റെ ഔദ്യോഗിക മാദ്ധ്യമങ്ങൾ സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ മകൻ മുജ്തബ ഖമനയിയെ പിൻഗാമിയായി തിരഞ്ഞെടുത്തു.
Most Read| റോഡിൽ വീണ മാങ്ങ എടുക്കല്ലേ, പിടിവീഴും! ഇന്ത്യക്കാരിയുടെ വീഡിയോ വൈറലാകുന്നു





































