കണ്ണൂർ: വിനോദസഞ്ചാര കേന്ദ്രമായ പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു. പുളിങ്ങോം വില്ലേജ് ഓഫീസ് ജീവനക്കാരി കൊല്ലാടയിലെ അഞ്‌ജു മാത്യു (30) ആണ് മരിച്ചത്. വൈകീട്ട് നാലുമണിയോടെ ഉണ്ടായ ശക്‌തമായ ഇടിമിന്നലിലാണ് അപകടം.
സംഭവ സമയത്ത് അഞ്ജുവിന്റെ ഭർത്താവ് സോനു സെബാസ്‌റ്റ്യനും ഒപ്പമുണ്ടായിരുന്നു. സോനു സെബാസ്‌റ്റ്യന് പുറമെ ഫോറസ്‌റ്റ് വാച്ചർ സനീഷിനും ഇടിമിന്നലേറ്റു. ഇരുവർക്കും പരിക്കുണ്ട്. കനത്ത മഴയും പ്രതികൂല കാലാവസ്‌ഥയും രക്ഷാപ്രവർത്തനത്തിന് തടസമായി.
അപകടത്തിന് ശേഷം രണ്ടര മണിക്കൂർ കഴിഞ്ഞാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. അഞ്‌ജുവിനെയും ഭർത്താവ് സോനുവിനെയും കരുവൻപാൽ സെന്റ് ജോസഫ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അഞ്‌ജുവിന്റെ ജീവൻ രക്ഷിക്കാനായില്ല. ഫോറസ്‌റ്റ് വാച്ചർ സനീഷ് ആലക്കോട് സഹകരണ ആശുപത്രിയിൽ ചികിൽസയിലാണ്.
Most Read| യുഎസ്-ഇറാൻ നിർണായക ചർച്ച ഇന്ന് സ്വിറ്റ്‌സർലൻഡിൽ




































