തീവണ്ടിയിൽ കടത്തിയ വിദേശമദ്യം പിടികൂടി

By Staff Reporter, Malabar News
liquor seized
Representational Image
Ajwa Travels

പാലക്കാട്: തീവണ്ടിയിലെ സീറ്റിനടിയിൽ ‍ഒളിപ്പിച്ച ബാഗിൽനിന്ന് വിദേശമദ്യം കണ്ടെടുത്തു. ശനിയാഴ്‌ച ദാദർ തിരുനെൽവേലി എക്‌സ്‌പ്രസ് തീവണ്ടിയിലെ സെക്കൻഡ് എസി കമ്പാർട്ട്മെന്റിൽ നാല് ട്രോളി ബാഗുകളിലായി സൂക്ഷിച്ച 100 കുപ്പി മദ്യമാണ് പിടികൂടിയത്.

പാലക്കാട് ജങ്ഷൻ റെയിൽവേ സ്‌റ്റേഷനിൽ ആർപിഎഫ് കുറ്റാന്വേഷണ വിഭാഗവും എക്‌സൈസ്‌ ആന്റി നർക്കോട്ടിക് സ്‌പെഷൽ സ്‌ക്വാഡും സംയുക്‌തമായി നടത്തിയ പരിശോധനയിലാണ് മദ്യക്കുപ്പികൾ കണ്ടെടുത്തത്. ഇത് ഗോവയിൽ നിന്നും തമിഴ്നാട്ടിലേക്ക് കടത്തിക്കൊണ്ട് പോവുകയായിരുന്ന വിദേശ മദ്യമാണെന്നാണ് ആർപിഎഫിന്റെ നിഗമനം.

സിഐ രോഹിത് കുമാർ, അസിസ്‌റ്റന്റ് സബ് ഇൻസ്‌പെക്‌ടർ സജി അഗസ്‌റ്റിൻ, കോൺസ്‌റ്റബിൾ എൻ അശോക്, എക്‌സൈസ് ഇൻസ്‌പെക്‌ടർ ഷൗക്കത്തലി എന്നിവരാണ് പരിശോധന നടത്തിയത്.

Malabar News: ജില്ലയിലെ ‘ഹജ്‌ജ് ട്രെയിനർമാരും’ കോവിഡ് ദുരിതാശ്വാസ നിധിയിൽ പങ്കാളികളായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE