മിന്നൽ പരിശോധന; പൊന്നാനിയിൽ നിന്ന് ഫോർമലിൻ കലർന്ന മൽസ്യം പിടികൂടി

By News Desk, Malabar News
Representational image
Ajwa Travels

പൊന്നാനി: പൊന്നാനി ചമ്രവട്ടം ജംക്‌ഷനിൽ നിന്ന് 10 കിലോഗ്രാം മായം ചേർത്ത മൽസ്യം പിടികൂടി. ഭക്ഷ്യസുരക്ഷാ വകുപ്പും നഗരസഭയിലെ ആരോഗ്യ വിഭാഗവും ചേർന്നു നടത്തിയ മിന്നൽ പരിശോധനയിലാണ് ഫോർമലിൻ കലർത്തിയ മൽസ്യം പിടികൂടിയത്.

ജംക്‌ഷനിലെ 4 സ്‌റ്റാളുകളിൽ നിന്നായി മത്തി, നത്തോലി, അയല ചെമ്പാൻ എന്നീ മൽസ്യങ്ങളാണ് പിടികൂടിയത്. 9 സ്‌റ്റാളുകളിൽ നിന്ന് മൽസ്യം പരിശോധനക്കായി എടുത്തിരുന്നെങ്കിലും നാലിടങ്ങളിലെ മൽസ്യമാണ് മായം ചേർന്നതായി കണ്ടെത്തിയത്. മൊബൈൽ പരിശോധനാ കേന്ദ്രത്തിലാണ്  മൽസ്യ പരിശോധന നടത്തിയത്.

ഫോർമലിൻ ചേർന്ന മൽസ്യം പുറമേ നിന്ന് വന്നതാണെന്നാണു കണ്ടെത്തൽ. പൊന്നാനി ഹാർബറിൽ നിന്നു കൊണ്ടുവന്ന മൽസ്യത്തിലൊന്നും മായം ചേർത്തതായി കണ്ടെത്തിയിട്ടില്ല. ഹാർബറിൽ നിന്നുള്ള മൽസ്യത്തിൽ ജില്ലക്ക് പുറത്തുനിന്നു വരുന്ന മൽസ്യം ചേർത്ത് വിൽക്കുകയാണു ചെയ്യുന്നത്.

ജില്ലയിലേക്ക് വൻതോതിൽ മായം ചേർത്ത മൽസ്യം വരുന്നുണ്ടെന്ന് നിരന്തര പരാതികൾ ഉയർ‍ന്നിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് പരിശോധനകൾ നടത്തുന്നത്.

Also Read: പട്ടാമ്പി സീറ്റ്; മുഹമ്മദ് മുഹ്‌സിനെ മാറ്റണമെന്ന് ആവശ്യം; സിപിഐയിൽ ഭിന്നത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE