മുൻ ഇന്ത്യൻ ബോക്‌സിങ് താരം ഡിങ്കോ സിങ് അന്തരിച്ചു

By Staff Reporter, Malabar News
dingko singh
ഡിങ്കോ സിങ്

ഇംഫാൽ: ഇന്ത്യൻ ബോക്‌സിങ് താരവും ഏഷ്യൻ ഗെയിംസ് സ്വർണ മെഡൽ ജേതാവുമായ ഡിങ്കോ സിങ് അന്തരിച്ചു. 42 വയസായിരുന്നു. ഒരുകാലത്ത് ഇന്ത്യൻ ബോക്‌സിങ്ങിലെ സൂപ്പർ താരമായിരുന്ന ഇദ്ദേഹം കരളിൽ അർബുദം ബാധിച്ചതിനെ തുടർന്ന് 2017 മുതൽ ചികിൽസയിലായിരുന്നു.

അർബുദവുമായി ബന്ധപ്പെട്ട് വിദഗ്ധ ചികിൽസയ്‌ക്കായി കഴിഞ്ഞ വർഷം ജനുവരിയിൽ ഡെൽഹിയിൽ എത്തിയിരുന്നു. പിന്നീട് ഇംഫാലിലേക്ക് മടങ്ങിയെങ്കിലും ഏപ്രിലിൽ നില വഷളായതോടെ ഹെലികോപ്റ്ററിൽ വീണ്ടും ഡെൽഹിയിലെത്തിച്ചു. ഇടയ്‌ക്ക് മഞ്ഞപ്പിത്തവും ബാധിച്ചിരുന്നു. കഴിഞ്ഞ വർഷം കോവിഡ് ബാധിച്ചിരുന്നെങ്കിലും പിന്നീട് സുഖപ്പെട്ടിരുന്നു.

1998ലെ ബാങ്കോക്ക് ഏഷ്യൻ ഗെയിംസിലായിരുന്നു ഇദ്ദേഹത്തിന്റെ സ്വർണമെഡൽ നേട്ടം. ഡിങ്കോയുടെ നിര്യാണത്തിൽ കേന്ദ്ര യുവജനകാര്യ കായിക മന്ത്രി കിരൺ റിജിജു അനുശോചനം രേഖപ്പെടുത്തി.

ഇന്ത്യയുടെ പ്രൊഫഷണൽ ബോക്‌സിങ് സൂപ്പർ താരം വിജേന്ദർ സിങ്ങും മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. ഡിങ്കോയുടെ ജീവിത യാത്രയും പോരാട്ടവും വരും തലമുറകൾക്ക് എക്കാലവും പ്രചോദനമേകുമെന്ന് വിജേന്ദർ ട്വീറ്റ് ചെയ്‌തു. മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങും അനുശോചനം രേഖപ്പെടുത്തി.

1997ൽ രാജ്യാന്തര ബോക്‌സിങ്ങിൽ അരങ്ങേറിയ ഡിങ്കോ തൊട്ടടുത്ത വർഷം ബാങ്കോക്കിൽ നടന്ന ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയാണ് ശ്രദ്ധനേടിയത്. 1998ൽ രാജ്യം അർജുന പുരസ്‌കാരം നൽകി ആദരിച്ചു. 2013ൽ രാജ്യത്തെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്‌മശ്രീ അദ്ദേഹത്തിന് സമ്മാനിച്ചു.

Read Also: ജാർഖണ്ഡിൽ ലോക്ക്ഡൗൺ സമാന നിയന്ത്രണങ്ങൾ ജൂൺ 17 വരെ തുടരും

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE