രാജസ്‌ഥാനിൽ പിഞ്ചുകുഞ്ഞ് ഉൾപ്പെടെ നാലംഗ കുടുംബത്തെ കൊന്ന് കത്തിച്ചു

പ്രതികാരമാണ് കൂട്ടക്കൊലയ്‌ക്ക്‌ പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്.

By Web Desk, Malabar News
crime news
Representational Image
Ajwa Travels

ജയ്‌പ്പൂർ: രാജസ്‌ഥാനിൽ നാലംഗ കുടുംബത്തെ കൊന്ന് കത്തിച്ചു. മരിച്ചവരിൽ ആറുമാസം പ്രായമുള്ള കുഞ്ഞും ഉൾപ്പെടുന്നു. പ്രതികാരമാണ് കൂട്ടക്കൊലയ്‌ക്ക്‌ പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്.

ജോധ്പൂരിലെ ചെറായി ഗ്രാമത്തിലാണ് ക്രൂരമായ കൊലപാതകം നടന്നത്. വീടിനുള്ളിൽ അതിക്രമിച്ച് കയറിയ അക്രമികൾ ഇവരെ കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ പുറത്തേക്ക് വലിച്ചെറിഞ്ഞ് കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു. പിന്നീട് വീടിന് തീവെച്ച ശേഷം ഇവർ രക്ഷപ്പെട്ടതായാണ് വിവരം.

വീട്ടിൽ നിന്ന് തീ ഉയരുന്നത് കണ്ട് ഗ്രാമവാസികൾ ഓടിയെത്തിയപ്പോഴാണ് വീടിന് പുറത്ത് കത്തിക്കരിഞ്ഞ നിലയിൽ നാല് മൃതദേഹങ്ങൾ കണ്ടത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

കൊലപാതകമാണെന്ന് സംശയിക്കുന്നതായി സ്‌ഥലത്തെത്തിയ എസ്‌പി ധർമേന്ദ്ര സിംഗ് യാദവ് പറഞ്ഞു. കുടുംബവുമായുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ഫോറൻസിക് സംഘം തെളിവുകൾ ശേഖരിച്ച് മൃതദേഹങ്ങൾ പോസ്‌റ്റുമോർട്ടത്തിന് അയച്ചു. കൂട്ടക്കൊലയിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Kerala News: ‘അന്ത്യാഭിലാഷം നിറവേറ്റും’; ഉമ്മൻ ചാണ്ടിയുടെ സംസ്‌കാരം ഔദ്യോഗിക ബഹുമതികൾ ഇല്ലാതെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE