മാസ്‌കിനുള്ളിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്ത്; ബഹ്‌റൈനിൽ 4 പേർ അറസ്‌റ്റിൽ

By Team Member, Malabar News

മനാമ : ബഹ്റൈനിലേക്ക് ഫേസ് മാസ്‌കിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്താൻ ശ്രമിച്ച 4 പേരെ കസ്‌റ്റംസ്‌ അറസ്‌റ്റ് ചെയ്‌തു. അറസ്‌റ്റിലായ നാല് പേരും ഏഷ്യക്കാരാണ്. കസ്‌റ്റംസിന്റെ പിടിയിലാകാതിരിക്കാൻ അതിവിദഗ്‌ധമായി മാസ്‌കിനുള്ളിൽ ഒളിപ്പിച്ചാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. എന്നാൽ പാക്കേജ് കൈപ്പറ്റാനെത്തിയ സാഹചര്യത്തിൽ ഇവരെ അറസ്‌റ്റ് ചെയ്യുകയായിരുന്നു.

അറസ്‌റ്റിലായ പ്രതികളെ പബ്ളിക് പ്രോസിക്യൂഷന് മുന്നിൽ ഹാജരാക്കി. ഇവരെ അധികൃതർ ചോദ്യം ചെയ്‌തു വരികയാണ്. അറസ്‌റ്റിലായ 2 പേർക്ക് രാജ്യത്തേക്ക് കഞ്ചാവ് എത്തിക്കാനും, മറ്റ് 2 പേർക്ക് അത് രാജ്യത്ത് വിതരണം ചെയ്യാനുമായിരുന്നു ചുമതല. പ്രതികൾക്കെതിരെ ലഹരിമരുന്ന് കള്ളക്കടത്ത്, ലഹരിമരുന്ന് വില്‍പ്പന എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.

Read also : പ്രതിഷേധം കടുത്തു; ഒഎൻവി പുരസ്‌കാരം വൈരമുത്തുവിന് നൽകിയത് പുനപരിശോധിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE