സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ഏപ്രിൽ വരെ തുടർന്നേക്കും

By Trainee Reporter, Malabar News
Ajwa Travels

തിരുവനന്തപുരം: സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ഏപ്രിൽ വരെ തുടരാനും ക്ഷേമപെൻഷനുകൾ അതാത് മാസങ്ങളിൽ വിതരണം ചെയ്യാനുമുള്ള നിർദേശങ്ങൾ മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുന്നോട്ടുവെച്ചു.

സൗജന്യ ഭക്ഷണകിറ്റ് വിതരണം തുടരാൻ വൻതുക വേണ്ടിവരും എന്നാണ് വിലയിരുത്തുന്നത്. എങ്കിലും അടുത്തു വരുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ കൂടി മുന്നിൽ കണ്ട് കിറ്റ് വിതരണം തുടരാനുള്ള നിർദേശമാണ് അദ്ദേഹം നൽകിയത്. നേരത്തെ സൂചിപ്പിച്ച നൂറുദിന കർമപദ്ധതികൾ അടുത്ത മന്ത്രിസഭാ യോഗത്തിൽ വിശദമായി ചർച്ച ചെയ്‌ത ശേഷം പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ഉള്ളതിനാലാണ് പ്രഖ്യാപനം നീട്ടിവെച്ചത്. 23 വരെ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നുണ്ട്. 24ന് മന്ത്രിസഭാ യോഗം ചേരും. ഉന്നത ഉദ്യോഗസ്‌ഥരിലെ ചിലരുടെ സ്‌ഥലംമാറ്റവും യോഗത്തിൽ പരിഗണിക്കും.

തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യോഗം വിലയിരുത്തി. സർക്കാരിന്റെ പദ്ധതികൾ എല്ലാം ജനം അംഗീകരിച്ചെന്നും അതിന്റെ തെളിവാണ് ജനവിധിയെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി. സർക്കാരിന്റെ കൂട്ടായ്‌മയുടെ വിജയമാണിത്. ഏറ്റെടുത്ത പദ്ധതികളെല്ലാം കാര്യക്ഷമമായി നടപ്പിലാക്കിയ മന്ത്രിമാരെ മുഖ്യമന്ത്രി അഭിനന്ദിച്ചു.

Read also: ജയിലിലെ ചോദ്യം ചെയ്യൽ വീഡിയോയിൽ പകർത്തണം; ജയിൽ ഡിജിപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE