സൗജന്യ വൈഫൈയുമായി യുപി; ഓഗസ്‌റ്റ് 15 മുതൽ എല്ലാ നഗരങ്ങളിലും ലഭ്യമാകും

By Team Member, Malabar News
Yogi Adityanath
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌
Ajwa Travels

ലക്‌നൗ : ഓഗസ്‌റ്റ് ഒന്നാം തീയതി മുതൽ ഉത്തർപ്രദേശിലെ എല്ലാ നഗരങ്ങളിലും സൗജന്യ വൈഫൈ ലഭ്യമായി തുടങ്ങും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നൽകിയ പ്രധാന തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളിൽ ഒന്നായിരുന്നു എല്ലാ നഗരങ്ങളിലും സൗജന്യ വൈഫൈ. അടുത്ത വർഷം സംസ്‌ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തിലാണ് ഇപ്പോൾ യുപി സർക്കാർ വാഗ്‌ദാനം നിറവേറ്റാനൊരുങ്ങുന്നത്.

യുവാക്കളെ ലക്ഷ്യമിട്ടുകൊണ്ടാണ് സർക്കാർ സൗജന്യ വൈഫൈ എന്ന പദ്ധതി മുന്നോട്ട് വെക്കുന്നത്. ഇതിന്റെ അടിസ്‌ഥാനത്തിൽ ഓഗസ്‌റ്റ്‌ ഒന്നാം തീയതി മുതൽ ജില്ലാ ആസ്‌ഥാനങ്ങള്‍, ഓഫിസുകള്‍, മുനിസിപ്പല്‍ കൗണ്‍സിലുകള്‍, 17 കോര്‍പ്പറേഷനുകള്‍, 217 പൊതുയിടങ്ങള്‍ എന്നിവിടങ്ങളിൽ സൗജന്യ വൈഫൈ ലഭിച്ചു തുടങ്ങും.

സൗജന്യ വൈഫൈ ലഭ്യമാക്കുന്നതിന്റെ ഭാഗമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശപ്രകാരം നഗര വികസന വകുപ്പ് അധികൃതർ നടപടികൾ വേഗത്തിലാക്കുകയാണ്. കൂടാതെ പ്രധാനയിടങ്ങളില്‍ സൗകര്യം ഉറപ്പുവരുത്താന്‍ ഡിവിഷണല്‍ മജിസ്‌ട്രേറ്റുമാര്‍ക്കും മുനിസിപ്പല്‍ കമ്മീഷണര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Read also : ഒരാഴ്‌ചത്തെ സന്ദർശനത്തിന് പ്രഫുൽ പട്ടേൽ വീണ്ടും ലക്ഷദ്വീപിലേക്ക്‌

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE