രാജ്യത്തെ 6000ത്തിലധികം റെയിൽവേ സ്‌റ്റേഷനുകളിൽ സൗജന്യ വൈഫൈ

By News Desk, Malabar News
Free Wifi In Railway Station
Ajwa Travels

ന്യൂഡെൽഹി: രാജ്യത്തെ 6000ത്തിലധികം റെയിൽവേ സ്‌റ്റേഷനുകളിൽ സൗജന്യ വൈഫൈ സേവനം ലഭ്യമാകുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അറിയിച്ചു. ഇന്ത്യയിൽ ഉടനീളമുള്ള 6071 റെയിൽവേ സ്‌റ്റേഷനുകളിൽ ഇപ്പോൾ വൈഫൈ സേവനങ്ങൾ ലഭ്യമാണ്. ഓരോ ദിവസവും ആദ്യ അരമണിക്കൂർ സൗജന്യമായും പിന്നീട് ചാർജ് ഈടാക്കുന്ന രീതിയിലുമാണ് വൈഫൈ പൊതുജനങ്ങൾക്ക് ലഭ്യമാകുന്നത്. ഈ സ്‌റ്റേഷനുകളിലെ മൊത്തം ഡേറ്റ ഉപയോഗം പ്രതിമാസം ഏകദേശം 97.25 ടെറാബൈറ്റ് ആണെന്നും മന്ത്രി പറഞ്ഞു.

വൈഫൈ പദ്ധതിക്കായി റെയിൽവേ മന്ത്രാലയം പ്രത്യേക ഫണ്ടുകളൊന്നും അനുവദിച്ചിട്ടില്ല. ഗ്രാമീണ മേഖലയിലെ 193 റെയിൽവേ സ്‌റ്റേഷനുകളിൽ വൈഫൈ സേവനങ്ങൾ നൽകുന്നതിന് യൂണിവേഴ്‌സൽ സർവീസ് ഒബ്‌ളിഗേഷൻ ഫണ്ടിന് കീഴിൽ 27.22 കോടി രൂപയുടെ ഫണ്ട് ടെലികോം വകുപ്പ് അനുവദിച്ചിട്ടുണ്ട്.

കൂടാതെ, 1287 റെയിൽവേ സ്‌റ്റേഷനുകളിൽ റെയിൽടെൽ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് വൈഫൈ സേവനങ്ങൾ നൽകി വരുന്നുണ്ട്. ശേഷിക്കുന്ന സ്‌റ്റേഷനുകളിൽ മൂലധന ചെലവില്ലാതെ വിവിധ സ്‌ഥാപനങ്ങളുടെ കോർപറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി സിഎസ്‌ആർ ചാരിറ്റി പ്രോജക്‌ടുകൾ എന്നിവക്ക് കീഴിൽ ഈ സേവനങ്ങൾ നൽകിയിട്ടുണ്ടെന്നും കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്‌ണവ് വ്യക്‌തമാക്കി.

Also Read: രാജ്യത്ത് 25 വിമാനത്താവളങ്ങള്‍ സ്വകാര്യ വൽകരിക്കുമെന്ന് കേന്ദ്രമന്ത്രി; കോഴിക്കോടും പട്ടികയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE