റഫാൽ യുദ്ധവിമാന നിർമാണ കമ്പനി ഉടമ ഹെലികോപ്‌ടർ അപകടത്തിൽ മരിച്ചു

By Trainee Reporter, Malabar News
Ajwa Travels

പാരീസ്: ഫ്രഞ്ച് കോടീശ്വരനും റഫാൽ യുദ്ധവിമാന നിർമാണ കമ്പനി ദസ്സോ ഏവിയേഷന്റെ ഉടമയുമായ ഒലിവിയർ ദസ്സോ (69) ഹെലികോപ്‌ടർ അപകടത്തിൽ മരിച്ചു. വടക്കുപടിഞ്ഞാറൻ നോർമണ്ടിയിൽ ഞായറാഴ്‌ച പ്രാദേശിക സമയം വൈകുന്നേരം 6 മണിയോടെയായിരുന്നു അപകടം. അവധി ചെലവഴിക്കാനാണ് ഇദ്ദേഹം നോർമണ്ടിയിയിലേക്ക് എത്തിയതെന്നാണ് വിവരം.

വ്യവസായി സെർജെ ദസ്സോയുടെ മകനാണ് ഒലിവിയർ ദസ്സോ. ലെ ഫിഗാരോ (le Figaro) എന്ന പത്രത്തിന്റെ ഉടമയുമാണ്. ഒലിവിയറിന്റെ മരണം വലിയ നഷ്‌ടമാണെന്ന് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ പ്രതികരിച്ചു. 2002ൽ ഫ്രാൻസിലെ അധോസഭയായ നാഷണൽ അസംബ്ളിയിലേക്ക് ഇദ്ദേഹം തെരഞ്ഞെടുക്കപ്പെടുകയും ചെയ്‌തിരുന്നു.

Read also: ജോർജ്‌ ഫ്‌ളോയിഡിന്റെ കൊലപാതകം; നീതി ആവശ്യപ്പെട്ട് ആയിരങ്ങൾ തെരുവിൽ; പ്രതിഷേധം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE