ഇന്ധനവില വർധനവ്; കേന്ദ്ര സർക്കാരിന് നികുതി ഇനത്തിൽ റെക്കോർഡ് വരുമാനം

By Staff Reporter, Malabar News
petrol-price
Ajwa Travels

ന്യൂഡെൽഹി: പെട്രോൾ, ഡീസൽ എന്നിവയുടെ നികുതിവരുമാനത്തിൽ കഴിഞ്ഞ 6 വർഷം കൊണ്ട് കേന്ദ്ര സർക്കാരിന്റെ വരുമാനത്തിൽ ഉണ്ടായത് 300 ശതമാനം വർധന. നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയ ആദ്യ വർഷം (2014-15) പെട്രോളിന്റെ എക്‌സൈസ് നികുതി ഇനത്തിൽ 29,279 കോടി രൂപയും ഡീസലിൽ നിന്ന് 42,881 കോടി രൂപയുമാണ് വരുമാനമായി ലഭിച്ചത്.

എന്നാൽ 2020-21 വർഷത്തിൽ (2020 ഏപ്രിൽ മുതൽ 2021 ജനുവരി വരെ) പെട്രോൾ, ഡീസൽ എന്നിവയിൽ നിന്നുള്ള നികുതി വരുമാനം 2.94 ലക്ഷം കോടി രൂപയാണ്. കേന്ദ്രസഹമന്ത്രി അനുരാഗ് സിംഗ് ഠാക്കൂറാണ് ലോക്‌സഭയെ ഇക്കാര്യം അറിയിച്ചത്. പ്രകൃതി വാതകത്തിന്റേത് ഉൾപ്പടെ 2014-15 74,758 കോടി രൂപ വരുമാനമായി ലഭിച്ചു. ഈ വർഷം ഇവയിൽ നിന്നുള്ള വരുമാനം 2.95 ലക്ഷം കോടി രൂപയാണ്.

Read Also: അന്താരാഷ്‌ട്ര വിമാന സർവീസുകളുടെ വിലക്ക് നീട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE