പൊറുതിമുട്ടി ജനം; ഇന്ധനവില വീണ്ടും കൂട്ടി

By Staff Reporter, Malabar News
fuel price increase
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ധന വിലയിൽ വീണ്ടും വർധന. ഒരു ലിറ്റർ പെട്രോളിന് 30 പൈസയും ഡീസലിന് 36 പൈസയുമാണ് വർധിച്ചത്.

ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 91.17 രൂപയും ഡീസൽ ലിറ്ററിന് 85.67 രൂപയുമാണ് ഇന്നത്തെ വില. ഫെബ്രുവരിയിൽ മാത്രം ഇത് പത്താംതവണയാണ് ഇന്ധന വില വർധിക്കുന്നത്.

ഇന്നലെ പെട്രോള്‍ ലിറ്ററിന് 26 പൈസയും ഡീസലിന് 31 പൈസയും ആയിരുന്നു വർധിപ്പിച്ചിരുന്നത്. അതേസമയം കഴിഞ്ഞ ദിവസം ഇന്ധനവിലയിൽ പൊറുതിമുട്ടിയ ജനങ്ങളിൽ അധികഭാരം ഏൽപ്പിച്ചുകൊണ്ട് പാചകവാതക വിലയും വർധിപ്പിച്ചിരുന്നു. സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്.

Read Also: കോവിഡ് രോഗ ലക്ഷണങ്ങൾ ഉള്ളവർക്ക് ആർടിപിസിആർ നിർബന്ധമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE