ഇന്ധന വില; ഇന്ന് കൂടിയത് പെട്രോളിന് 35 പൈസ, ഡീസലിന് 37 പൈസ

By Staff Reporter, Malabar News
Fuel Price Hike
Representational Image
Ajwa Travels

തിരുവനന്തപുരം: ജനങ്ങൾക്ക് തിരിച്ചടി നൽകികൊണ്ട് ഇന്ധന വില ഇന്നും വർധിപ്പിച്ചു. തിരുവനന്തപുരത്തിന് പിന്നാലെ കൊച്ചിയിലും ഡീസൽ വില 100 കടന്നു. ഇന്ന് പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. ആറര രൂപയിലേറെയാണ് ഒരു മാസത്തിനിടെ ഡീസലിന് കൂടിയത്. തിരുവനന്തപുരത്ത് പെട്രോൾ വില 108.44ഉം ഡീസൽ വില 102.10ഉം ആണ്.

കൊച്ചിയിൽ ഡീസലിന് 100.22 രൂപയും പെട്രോളിന് 106. 40 രൂപയുമാണ്. കോഴിക്കോട് ഡീസൽ 100.42ഉം പെട്രോൾ വില 106.71ഉം ആയി ഉയർന്നു. ദിവസേനെ ഇന്ധനവില വർധിപ്പിക്കുന്നത് സാധാരണക്കാരായ ജനങ്ങളെ പ്രതിസന്ധിയിലാക്കുകയാണ്. ഇന്ധനവില ഉയർന്നതോടെ അവശ്യസാധനങ്ങളുടേയും വില ഉയരുകയാണ്. വില കുറക്കാനായി കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന നികുതി കുറയ്‌ക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

Read Also: തോട്ടപ്പള്ളി സ്‌പിൽവേ പാലത്തിൽ ഗതാഗത നിയന്ത്രണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE