അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പണമയക്കാം; ഗൂഗിള്‍ പേയുടെ പുതിയ ഫീച്ചർ

By News Desk, Malabar News
MalabarNews_ google pay error
Representation Image
Ajwa Travels

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ നിന്ന് സിംഗപ്പൂരിലേക്കും ഇന്ത്യയിലേക്കും പണം അയക്കാന്‍ സംവിധാനവുമായി ഗൂഗിള്‍ പേ. അന്താരാഷ്‌ട്ര പണമിടപാട് സ്‌ഥാപനങ്ങളായ വൈസ്, വെസ്‌റ്റേണ്‍ യൂണിയന്‍ കോ എന്നിവരുമായി ചേര്‍ന്നാണ് ഗൂഗിള്‍ പേ പുതിയ സംവിധാനം അവതരിപ്പിക്കുന്നത്.

രണ്ട് വ്യക്‌തികള്‍ തമ്മില്‍ ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തിലേക്ക് പണമയക്കുന്ന സംവിധാനം ആദ്യമായാണ് നടപ്പാക്കുന്നത്. നിരവധി രാജ്യങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കും.

നേരത്തെ യാത്രാ ആവശ്യങ്ങള്‍ക്കായി ഓസ്‌ട്രേലിയ, കാനഡ, ജപ്പാന്‍, റഷ്യ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെ ചില പൊതുഗതാഗത സംവിധാനങ്ങള്‍ക്ക് ജി പേ ഉപയോഗിക്കാമായിരുന്നു. കോവിഡ് സാഹചര്യത്തിൽ ഗൂഗിള്‍ പേയുടെ പുതിയ ഫീച്ചര്‍, ഓണ്‍ലൈന്‍ പണമിടപാട് രംഗത്തെ വലിയ കുതിച്ചുചാട്ടമായി മാറും.

National News: വാക്‌സിൻ നൽകാൻ ഭാരത് ബയോടെക് വിസമ്മതിച്ചു, പിന്നിൽ കേന്ദ്രം; ഗുരുതര ആരോപണവുമായി ഡെൽഹി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE