മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്കും ഇനി ജിയോ വരിക്കാര്‍ക്ക് സൗജന്യമായി വിളിക്കാം

By Staff Reporter, Malabar News
reliance jio
Representational Image
Ajwa Travels

ജനുവരി ഒന്നു മുതല്‍ മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്ക് വിളിക്കുന്നതിന് ചാര്‍ജ് ഈടാക്കില്ലെന്ന് റിലയന്‍സ് ജിയോ. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്)യുടെ നിര്‍ദേശം അനുസരിച്ചാണ് ജിയോ നിരക്ക് പിന്‍വലിക്കുന്നത്.

കഴിഞ്ഞ സെപ്‌തംബര്‍ മുതലാണ് ‘ഇന്റര്‍ കണക്‌ട് യൂസേജ് ചാര്‍ജ്'(ഐയുസി)എന്നറിയപ്പെടുന്ന ഈ നിരക്ക് ജിയോ ഈടാക്കി തുടങ്ങിയത്. എന്നാല്‍ 2021 ജനുവരി മുതല്‍ ഇത് നിര്‍ത്തലാക്കുമെന്ന് ട്രായ് നേരത്തെതന്നെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ രാജ്യത്തിനകത്ത് ഏത് നെറ്റ്‌വര്‍ക്കുകളിലേക്കും ഇനി സൗജന്യമായി വിളിക്കാവുന്നതാണ്.

അതേസമയം 2021 പകുതിയോടെ 5 ജി നെറ്റ്‌വര്‍ക്ക് അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് റിലയന്‍സ്. നിലിവില്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോക്ക് 40.6 കോടി വരിക്കാരാണ് ഉള്ളത്. 22 ലക്ഷം വരിക്കാരെയാണ് ഒക്‌ടോബറില്‍ മാത്രം ജിയോക്ക് വര്‍ധിപ്പിക്കാന്‍ കൂടുതലായി തങ്ങളുടെ നെറ്റ്‌വര്‍ക്കിലേക്ക് കൊണ്ടുവരാന്‍ സാധിച്ചത്.

Read Also: ഫാസ്ടാഗ് സമയപരിധി ഫെബ്രുവരി 15 വരെ നീട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE