ഗോവ മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു

By News Desk, Malabar News
Pramod Sawant Tests covid positive
Representational Image
Ajwa Travels

പനാജി: ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന് കോവിഡ് പോസിറ്റീവ്. രോഗലക്ഷണങ്ങള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല, അതിനാല്‍ ഹോം ഐസൊലേഷന്‍ ആണ് സാവന്ത് തിരഞ്ഞെടുത്തിരിക്കുന്നത്. രോഗവിവരം അദ്ദേഹം ട്വിറ്ററിലൂടെയാണ് അറിയിച്ചത്.

ഔദ്യോഗിക ജോലികള്‍ വീട്ടിലിരുന്ന് നിര്‍വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. താനുമായി അടുത്തിടപഴകിയവര്‍ മുന്‍കരുതലുകളെടുക്കണമെന്നും നിര്‍ദ്ദേശിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തെ ആരോഗ്യ മന്ത്രിയുമായും റവന്യൂ മന്ത്രിയുമായും പ്രമോദ് സാവന്ത് കൂടിക്കാഴ്ച നടത്തിയിരുന്നു.

കര്‍ണാടക മുഖ്യമന്ത്രി യദിയൂരപ്പ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ എന്നിവര്‍ക്ക് ശേഷം കോവിഡ് സ്ഥിരീകരിക്കുന്ന നാലാമത്തെ മുഖ്യമന്ത്രിയാണ് പ്രമോദ് സാവന്ത്. ഗോവയില്‍ 18,006 കോവിഡ് പോസിറ്റീവ് കേസുകളാണ് ഇത് വരെ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 13,850 പേര്‍ രോഗമുക്തി നേടി. നിലവില്‍ 3,962 പേരാണ് ചികിത്സയിലുള്ളത്. രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE