കരിപ്പൂരിൽ സ്വർണ വേട്ട; മൂന്ന് യാത്രക്കാരിൽ നിന്നായി പിടികൂടിയത് 1.3 കിലോ സ്വർണം

By Staff Reporter, Malabar News
gold smuggling
Representational Image
Ajwa Travels

കോഴിക്കോട്: കരിപ്പൂരിൽ തുടർക്കഥയായി സ്വർണ വേട്ട. മൂന്ന് യാത്രക്കാരിൽ നിന്നായി ഒരു കിലോ മുന്നൂറ് ഗ്രാം സ്വർണമാണ് കരിപ്പൂരിൽ നിന്നും അധികൃതർ പിടിച്ചെടുത്തത്. ഇതിന് 80 ലക്ഷം വില വരും.

പാലക്കാട് സ്വദേശി അർഷാദ്, മലപ്പുറം സ്വദേശി ഉമ്മർ ഹംസ, മുഹദീൻ നവീത് എന്നിവരാണ് സ്വർണം കടത്താൻ ശ്രമിച്ചത്. എമർജൻസി ലാംപ്, മിക്‌സി, കളിപ്പാട്ടം എന്നിവയിൽ ഒളിപ്പിച്ചാണ് ഇവർ സ്വർണം കടത്താൻ ശ്രമിച്ചതെന്ന് അധികൃതർ അറിയിച്ചു.

കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ സ്വര്‍ണ കടത്തു വ്യാപകമാകുന്ന സാഹചര്യത്തിൽ സിബിഐ ഉദ്യോഗസ്‌ഥര്‍ ഇവിടെ പരിശോധന കർശനമാക്കുകയാണ്. കരിപ്പൂരിൽ കഴിഞ്ഞ ദിവസം 1.22 കോടി രൂപയുടെ 2422 ഗ്രാം സ്വര്‍ണം ഉദ്യോഗസ്‌ഥര്‍ പിടികൂടിയിരുന്നു. സംഭവത്തില്‍ അഞ്ച് പേരാണ് അറസ്‌റ്റിലായത്. മലപ്പുറം സ്വദേശികളായ മൂന്നുപേരും കാസര്‍ഗോഡ്, മണ്ണാര്‍കാട് സ്വദേശികളും ആയിരുന്നു ഇവർ.

Malabar News: ജില്ലയിലെ 943 സർക്കാർ കാര്യാലയങ്ങൾ ഹരിത ഓഫീസുകളാവും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE