ജില്ലയിലെ 943 സർക്കാർ കാര്യാലയങ്ങൾ ഹരിത ഓഫീസുകളാവും

By Staff Reporter, Malabar News
eco-friendly
Representational Image
Ajwa Travels

മലപ്പുറം: ജില്ലയിലെ 943 സർക്കാർ കാര്യാലയങ്ങൾ ഹരിത ഓഫീസ്‌ പദവിയിലേക്ക്‌. ഹരിത പ്രോട്ടോകോൾ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ്‌ ചൊവ്വാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപനം നടത്തുന്നത്‌. ഹരിത കേരളം മിഷനും ശുചിത്വ മിഷനും സംയുക്‌തമായി 1251 കാര്യാലയങ്ങളിലാണ്‌ ജില്ലയിൽ പരിശോധന നടത്തിയത്‌.

90ന്‌ മുകളിൽ മാർക്ക്‌ ലഭിച്ച സർക്കാർ 203 ഓഫീസുകൾക്ക്‌ എ ഗ്രേഡും 80 മുതൽ 89 വരെ മാർക്ക്‌ നേടിയ 350 ഓഫീസുകൾക്ക്‌ ബി ഗ്രേഡും 70 മുതൽ 79 മാർക്ക്‌ കിട്ടിയ 390 ഓഫീസുകൾക്ക്‌ സി ഗ്രേഡും ലഭിച്ചു.

70ൽ താഴെ മാർക്ക്‌ നേടിയ സ്‌ഥാപനങ്ങളിൽ 15 ദിവസത്തിനുശേഷം വീണ്ടും പരിശോധന നടത്തും. സംസ്‌ഥാനത്ത്‌ 10,000 ഹരിത ഓഫീസുകളുടെ പ്രഖ്യാപനമാണ്‌ ചൊവ്വാഴ്‌ച മുഖ്യമന്ത്രി നിർവഹിക്കുന്നത്‌. പ്രഖ്യാപനത്തിനു ശേഷം സർട്ടിഫിക്കറ്റ്‌ വിതരണം ചെയ്യുമെന്ന്‌ ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ ജില്ലാ കോ ഓർഡിനേറ്റർമാർ അറിയിച്ചു.

Read Also: ശമ്പള കുടിശ്ശിക; സർക്കാർ മെഡിക്കൽ കോളേജ് ഡോക്‌ടർമാർ സമരത്തിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE