മലദ്വാരത്തിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമം; നെടുമ്പാശേരിയിൽ ഏഴ് പേർ പിടിയിൽ

By News Desk, Malabar News
Gold hunt in Karipur
Representational Image
Ajwa Travels

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വർണം കടത്താൻ ശ്രമിച്ച ഏഴ് യാത്രക്കാർ പിടിയിൽ. ഇവരിൽ നിന്ന് 6.2 കിലോ ഗ്രാം സ്വർണം കൊച്ചി ഡിആർഐ പിടികൂടി. മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണമാണ് പരിശോധനയിൽ കണ്ടെത്തിയത്.

ഷാർജയിൽ നിന്ന് എയർ അറേബ്യയിൽ എത്തിയ രതീഷിൽ നിന്ന് 1100 ഗ്രാം, ദുബായിൽ നിന്ന് ഫ്‌ളൈ ദുബായിൽ എത്തിയ കാസർഗോഡ് സ്വദേശി മുഹമ്മദ് അഷറഫിൽ നിന്ന് 579 ഗ്രാം, ദുബായിൽ നിന്ന് സ്‌പൈസ് ജെറ്റിൽ എത്തിയ പെരിന്തൽമണ്ണ സ്വദേശി അൻസിൽ, മൂവാറ്റുപുഴ സ്വദേശി അസ്‌ഹർ എന്നിവരിൽ നിന്ന് 1600 ഗ്രാം, സൗദിയ ഫ്‌ളൈറ്റിൽ ജിദ്ദയിൽ നിന്നെത്തിയ സൈനുൽ ആബിദ്, നൗഫൽ, അബ്‌ദുള്ള എന്നിവരിൽ നിന്ന് മൂന്ന് കിലോഗ്രാം എന്നിങ്ങനെയാണ് സ്വർണം പിടികൂടിയത്.

നെടുമ്പാശേരി എയർ ഇന്റലിജൻസ് വൃത്തങ്ങൾ തുടരന്വേഷണം നടത്തുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

Also Read: മലയിൽ അതിക്രമിച്ചു കയറി; ബാബുവിനെതിരെ കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE