ബില്ലടയ്കാൻ ഇനി നെട്ടോട്ടമോടേണ്ട; ഓട്ടോ ഡബിറ്റുമായി ഫോൺപേയും, ഗൂഗിൾപേയും

By Desk Reporter, Malabar News
google pay_2020 Aug 10
Ajwa Travels

പ്രമുഖ ഓൺലൈൻ പേമെന്റ് സേവനദാതാക്കളായ ഗൂഗിൾപേ, ഫോൺപേ എന്നിവ ഓട്ടോ ഡബിറ്റ് സംവിധാനം ഉടൻ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ. ഒരു മാസത്തിനുള്ളിൽ പുതിയ ഫീച്ചറുകൾ നിലവിൽ വരാനുള്ള സാധ്യതകളാണ് ഇവരുമായി അടുത്ത വൃത്തങ്ങൾ മുന്നോട്ട് വക്കുന്നത്. ഈ സംവിധാനം നിലവിൽ വരുന്നതോടെ തവണകളായി അടക്കേണ്ട തുകകൾ ഉൾപ്പെടെ മുൻകൂട്ടി തീരുമാനിച്ച തീയതികൾക്കുള്ളിൽ അടയ്കുവാൻ കഴിയും. ഇതിനായി എല്ലാ മാസവും പ്രത്യേക പേമെന്റ് നടത്തേണ്ടതില്ല, ബാങ്ക് അക്കൗണ്ടിൽ പണത്തിന്റെ ലഭ്യത ഉറപ്പാക്കിയാൽ മാത്രം മതിയാവും.

കഴിഞ്ഞ കുറച്ചു കാലങ്ങളായി ഇതിനുള്ള ഒരുക്കങ്ങൾ നടന്നു വരികയായിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ ഇടപാടുകൾക്കായി കൂടുതൽ പേരും ഡിജിറ്റൽ ബാങ്കിങിനെ ആശ്രയിച്ചു തുടങ്ങിയതോടെ പെട്ടെന്ന് തന്നെ ഈ ഫീച്ചർ പ്രവർത്തനക്ഷമമാക്കാൻ തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ടുകൾ. നേരത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ആക്സിസ് ബാങ്ക്, എച്ച് ഡി എഫ് സി തുടങ്ങിയ ബാങ്കുകളെ ഉൾപ്പെടുത്തി നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഈ സംവിധാനം നടപ്പിലാക്കിയിരുന്നു. ഏകദേശം 60 ലക്ഷത്തിലധികം ഉപഭോക്താക്കളെ ഉൾക്കൊള്ളുന്ന രണ്ട് സേവനദാതാക്കളും ഈ സൗകര്യം ഏർപ്പെടുത്തകയാണെങ്കിൽ വൻ വിപ്ലവമാകുമെന്നാണ് വിലയിരുത്തൽ.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE