ഗൂഗിള്‍ പേ വഴിയുള്ള പണക്കൈമാറ്റത്തിന് ഫീസ്; ഇന്ത്യയില്‍ ഉടന്‍ ഉണ്ടാവില്ല

By News Desk, Malabar News
MalabarNews_ google pay error
Representation Image
Ajwa Travels

ഗൂഗിള്‍ പേ വഴിയുള്ള പണക്കൈമാറ്റത്തിന് ഉപയോക്‌താക്കള്‍ ഇനി പണം നല്‍കേണ്ടി വരുമെന്ന പരിഷ്‌ക്കരണം ഇന്ത്യയില്‍ ഉടന്‍ ഉണ്ടാവില്ലെന്ന് കമ്പനി.  ഇത് യുഎസ് വിപണിയില്‍ മാത്രമേ ബാധകമാകൂ എന്നും ഇന്ത്യയിലെ ഉപയോക്‌താക്കളെ ബാധിക്കില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

ജനുവരി മുതല്‍ പിയര്‍ടുപിയര്‍ പേയ്മെന്റ് സൗകര്യം ഗൂഗിള്‍ അനുവദിക്കില്ലെന്ന് നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇതിനായുള്ള വെബ്സൈറ്റിന്റെ പ്രവര്‍ത്തനം നിര്‍ത്തുമെന്നും പകരം മൊബൈല്‍ ആപ്പ് മാത്രമായിരിക്കും ഉണ്ടായിരിക്കുകയെന്നും വെളിപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ഉടന്‍ പണക്കൈമാറ്റത്തിനായി ഗൂഗിള്‍ ചാര്‍ജ് ഈടാക്കാന്‍ തുടങ്ങുമെന്നായിരുന്നു റിപ്പോര്‍ട്ട്.

Entertainment News: ‘അന്ധാധുൻ’ മലയാളത്തിലേക്ക്; പൃഥ്വിരാജ് നായകൻ, മംമ്തയും അഹാനയും മുഖ്യവേഷങ്ങളിൽ

ഒരു ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം കൈമാറുമ്പോള്‍ ഗൂഗിള്‍ 1.5 ശതമാനം ഡോളര്‍ ഈടാക്കും. ഇത് ഇന്ത്യന്‍ ഉപയോക്‌താക്കള്‍ക്ക് ഉള്ളതല്ലെന്നു സ്‌ഥിരീകരിച്ചുകൊണ്ട്, ‘ഈ നിരക്കുകള്‍ യുഎസിന് മാത്രമുള്ളതാണ്, ഇന്ത്യയിലെ ബിസിനസ് ആപ്പ്ളിക്കേഷനുകള്‍ക്കായുള്ള ഗൂഗിള്‍ പേക്ക് ഇതു ബാധകമല്ല’- ഒരു ഗൂഗിള്‍ വക്‌താവ് പ്രസ്‌താവനയില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE