യുപിഐ വഴി പണമിടപാട് നടത്താം; 10 രാജ്യങ്ങളിലെ പ്രവാസികൾക്ക് അവസരം

സിംഗപ്പൂർ, യുഎസ്, ഓസ്ട്രേലിയ, കാനഡ, ഹോങ്കോങ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ, യുകെ എന്നിവിടങ്ങളിലുള്ള ഇന്ത്യക്കാർക്കാണ് ഈ സേവനം ലഭ്യമാകുക

By Trainee Reporter, Malabar News
UPI
Rep.Image

ന്യൂഡെൽഹി: പ്രവാസികൾക്ക് യുപിഐ വഴി പണമിടപാട് നടത്താൻ അനുമതി. 10 രാജ്യങ്ങളിലെ എൻആർഐകൾക്കാണ് രാജ്യാന്തര മൊബൈൽ നമ്പർ ഉപയോഗിച്ച് തന്നെ യുപിഐ വഴി പണമിടപാട് നടത്താൻ അനുമതി ലഭിച്ചത്.

സിംഗപ്പൂർ, യുഎസ്, ഓസ്ട്രേലിയ, കാനഡ, ഹോങ്കോങ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ, യുകെ എന്നിവിടങ്ങളിലുള്ള ഇന്ത്യക്കാർക്കാണ് ഈ സേവനം ലഭ്യമാകുക. ഈ രാജ്യങ്ങളിലെ എൻആർഇ, എൻആർഒ അക്കൗണ്ട് ഉള്ള പ്രവാസികൾക്ക് ഇനി ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയ യുപിഐ സർവീസുകൾ ഉപയോഗിച്ച് ഇടപാട് നടത്താമെന്ന് നാഷണൽ പേമെന്റ്സ് കോർപറേഷൻ അറിയിച്ചു.

ആദ്യഘട്ടമെന്ന നിലയിലാണ് 10 രാജ്യങ്ങളിലെ പ്രവാസികൾക്ക് ഈ സേവനം ഒരുക്കുന്നത്. നിർദ്ദേശങ്ങൾ പാലിക്കാൻ പാർട്‌ണർ ബാങ്കുകൾക്ക് ഏപ്രിൽ 30 വരെ സമയം നൽകിയിട്ടുണ്ട്. ഫെമ (ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ്) നിയമവും ആർബിഐ ചട്ടങ്ങളും പാലിക്കുന്നുണ്ടോയെന്ന് ബാങ്കുകൾ ഉറപ്പു വരുത്തണമെന്നാണ് പ്രധാന നിബന്ധന. ഭീകരപ്രവർത്തനത്തിന് ഫണ്ട് നൽകുന്നതും കള്ളപ്പണം വെളുപ്പിക്കുന്നതും തടയുന്നതിനായാണ് ഈ ചട്ടങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

Most Read: നിക്ഷേപ തട്ടിപ്പ്; അക്കൗണ്ട് കാലിയെന്ന് പ്രവീൺ റാണ- ചോദ്യം ചെയ്യൽ തുടരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE