ഗൂഗിൾ ഫോട്ടോസ് ഇനി ഫ്രീയല്ല; ക്‌ളൗഡ്‌ സ്‌റ്റോറേജ് പരിധി 15 ജിബിയായി പരിമിതപ്പെടുത്തി

By Staff Reporter, Malabar News
google-photos
Ajwa Travels

ഗൂഗിൾ ഫോട്ടോസ് പ്ളാറ്റ്‌ഫോമിൽ അൺലിമിറ്റഡ് ആയി ചിത്രങ്ങളും വീഡിയോകളും അപ്‌ലോഡ് ചെയ്യാനുള്ള സേവനം നാളെ കൂടി മാത്രം. ജൂൺ 1 മുതൽ അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും ഓരോ വ്യക്‌തിക്കും അനുവദിച്ചിരിക്കുന്ന ഗൂഗിൾ സ്‌റ്റോറേജായ 15 ജിബിയുടെ പരിധിയിൽ വരും.

നാളെ വരെ ഹൈ ക്വാളിറ്റി ഓപ്ഷനിൽ അപ്‌ലോഡ് ചെയ്യുന്നവ ഈ പരിധിയിൽ വരില്ല. അതിനാൽ പരമാവധി ചിത്രങ്ങളും വീഡിയോകളും ഇന്നും നാളെയുമായി അപ്‌ലോഡ് ചെയ്യാവുന്നതാണ്.

ഇതുവരെ ഗൂഗിൾ ഫോട്ടോസ് 15 ജിബി പരിധിയിൽ അല്ലാത്തതിനാൽ ഇഷ്‌ടാനുസരണം ചിത്രങ്ങളും വീഡിയോകളും അപ്‌ലോഡ് ചെയ്യാൻ കഴിയുമായിരുന്നു. ജൂൺ 1 മുതൽ അപ്‌ലോഡ് ചെയ്യുന്നവ 15 ജിബി സ്‌റ്റോറേജ് പരിധിയിലാണ് ഉൾപ്പെടുത്തുന്നത്. ഗൂഗിൾ ഡ്രൈവ്, ജിമെയിൽ ഉൾപ്പടെയുള്ള സേവനങ്ങൾക്ക് കൂടിയാണ് 15 ജിബി സ്‌റ്റോറേജ് എന്നതിനാൽ ജൂൺ 1 മുതൽ പരിധിയിലാത്ത അപ്‍ലോഡിങ് സാധ്യമാകില്ലെന്ന് ഉറപ്പായി കഴിഞ്ഞു.

അധിക സ്‌പേസ്‌ ആവശ്യമെങ്കിൽ പ്രതിമാസം 130 രൂപയ്‌ക്ക്‌ 100 ജിബിയോ, 210 രൂപയ്‌ക്ക്‌ 200 ജിബിയോ എടുക്കാൻ കഴിയും. ഗൂഗിൾ പിക്‌സൽ ഫോണുകൾ ഉപയോഗിക്കുന്നവർക്ക് ജൂൺ ഒന്നിനു ശേഷവും 15 ജിബി പരിധിയില്ലാതെ തന്നെ ഗൂഗിൾ ഫോട്ടോസ് ഉപയോഗിക്കാം. photos.google.com/storage എന്ന പേജ് തുറന്നാൽ 15 ജിബിയിൽ എത്ര ഭാഗം ഉപയോഗിച്ചിട്ടുണ്ടെന്ന് മനസിലാക്കാൻ കഴിയുന്നതാണ്.

നിലവിൽ ഫോണുകളിൽ പലതും ഗൂഗിൾ ഫോട്ടോസ് ആപ്ളിക്കേഷനുള്ളത് കൊണ്ട് തന്നെ ചിത്രങ്ങളും വീഡിയോകളുമെല്ലാം അപ്‍ലോഡ് ആകുന്നത് ഗൂഗിളിന് വലിയ സ്‌റ്റോറേജ് ബാധ്യതയാണ് ഉണ്ടാക്കുന്നത്.

ജിമെയിൽ, ഗൂഗിൾ ഡ്രൈവ്, ഗൂഗിൾ ഫോട്ടോസ് എന്നിവയിലേക്ക് മാത്രം പ്രതിദിനം 43 ലക്ഷം ജിബി ഫയലുകൾ അപ്‌ലോഡ് ചെയ്യപ്പെടുന്നുവെന്നാണ് കണക്ക്, ഇക്കാരണത്താലാണ് ഗൂഗിൾ പുതിയ നീക്കവുമായി രംഗത്ത് വന്നത്.

Read Also: ആഢംബര ഹോട്ടലുകളില്‍ വാക്‌സിനേഷന്‍ പാടില്ലെന്ന് കേന്ദ്രം; ലംഘിച്ചാല്‍ നടപടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE