‘സർക്കാരിന്റെ ഭരണം ശരിയായ രീതിയിൽ’; രാഹുലിനെതിരെ ബിജെപിയുടെ രാം മാധവ്

By Staff Reporter, Malabar News
Ram-Madhav
രാം മാധവ്
Ajwa Travels

ഹൈദരാബാദ്: കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് കർഷകർ നടത്തുന്ന സമരവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ ട്വീറ്റ് ചെയ്‌ത കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് മറുപടിയുമായി തെലങ്കാന ബിജെപി നേതാവ് രാം മാധവ്. കേന്ദ്രത്തിന്റെ ഭരണം ശരിയായ നിലയിലാണെന്നും രാഹുൽ ഗാന്ധി ഇത് മനസിലാക്കാതെ സംസാരിക്കുകയാണ് എന്നും ബിജെപി നേതാവ് പറഞ്ഞു.

ഡെൽഹി അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷകരെയല്ല, മറിച്ച് ഇന്ത്യയിലേക്ക് കടക്കുന്ന ചൈനയെ തടയുകയാണ് സർക്കാരിന്റെ ജോലി എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. മാത്രവുമല്ല മോദി സർക്കാർ യോഗ്യതയില്ലാത്തതും അഹങ്കാരം നിറഞ്ഞതുമാണെന്നും രാഹുൽ പറഞ്ഞിരുന്നു.

എന്നാൽ ചൈനയെ ഇന്ത്യ രാജ്യത്തിന്റെ അതിർത്തിയിൽ നിർത്തുകയാണെന്നും ഡെൽഹിയിൽ പ്രതിഷേധിക്കുന്ന കർഷകരോട് കേന്ദ്രവുമായി സംസാരിക്കാനാണ് സർക്കാർ ആവശ്യപ്പെടുന്നതെന്നും ബിജെപി നേതാവ് രാം മാധവ് ചൂണ്ടിക്കാട്ടി. സർക്കാർ രാജ്യത്തെ ശരിയായ ദിശയിലൂടെ ആണ് നയിക്കുന്നതെന്നും രാഹുൽ ഗാന്ധി ഇത് മനസിലാക്കണമെന്നും രാം മാധവ് കൂട്ടിച്ചേർത്തു.

ദേശീയ തലസ്‌ഥാനത്തു നാളുകളായി നടന്നുകൊണ്ടിരിക്കുന്ന കർഷക പ്രതിഷേധത്തിനിടയിൽ ആയിരുന്നു ബിജെപി നേതാവിന്റെ പ്രതികരണം.  കേന്ദ്രവുമായി കർഷക നേതാക്കൾ നടത്തിയ 11ആം വട്ട ചർച്ചയും പരാജയപ്പെട്ട സാഹചര്യത്തിൽ സമരവുമായി കൂടുതൽ ശക്‌തമായി മുന്നോട്ട് പോകാനാണ് കർഷകരുടെ തീരുമാനം. റിപ്പബ്ളിക്ക് ദിനത്തിൽ ഡെൽഹിയിൽ നടക്കുന്ന റാലിയിൽ 1,000ത്തിലേറെ ട്രാക്‌ടറുകൾ പങ്കെടുക്കുമെന്ന് കർഷകർ വ്യക്‌തമാക്കിയിരുന്നു.

Read Also: കാർഷിക നിയമങ്ങൾ പിൻവലിക്കണം; മുംബൈയില്‍ ഇന്ന് കർഷകരുടെ വന്‍ പ്രതിഷേധം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE