‘ഞങ്ങൾ കർഷകർക്ക് ഒപ്പം’; രാഹുൽ ഗാന്ധി

By Staff Reporter, Malabar News
Rahul will not be Congress Lok Sabha Leader
Ajwa Travels

ന്യൂഡെൽഹി: രാജ്യമെമ്പാടും കർഷക സമരം വീണ്ടും ശക്‌തിയാർജിക്കുന്ന അവസരത്തിൽ അവർക്ക് പിന്തുണയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തലസ്‌ഥാന നഗരത്തിന്റെ അതിർത്തിയിലെ പ്രക്ഷോഭം ഏഴാം മാസത്തേക്ക് കടന്നതിന് പിന്നാലെ കർഷകർ പ്രതിഷേധം ശക്‌തമാക്കാൻ തീരുമാനിച്ചിരുന്നു.

ട്വിറ്ററിലൂടെ ആയിരുന്നു രാഹുലിന്റെ പ്രതികരണം. ‘ഇത് വളരെ ലളിതമാണ്, ഞങ്ങൾ സത്യാഗ്രഹമിരിക്കുന്ന അന്നദാതാകൾക്ക് (കർഷകർ) ഒപ്പമാണ്’ രാഹുൽ ട്വീറ്റിലൂടെ പറഞ്ഞു. സമരം ഏഴാം മാസത്തിലേക്ക് കടക്കുന്ന സാഹചര്യത്തിൽ രാജ്യ തലസ്‌ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധവുമായി കർഷകർ എത്തിയിരിക്കുകയാണ്.

വിവിധ സംസ്‌ഥാനങ്ങളിലെ രാജ്ഭവനുകൾ (ഗവർണറുടെ ഔദ്യോഗിക വസതി) ഉപരോധിക്കാനും കർഷകർ തീരുമാനിച്ചിട്ടുണ്ട്. കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്ന ആവശ്യവുമായി 2020 നവംബർ 26 മുതലാണ് കർഷകർ പ്രക്ഷോഭം ആരംഭിച്ചത്. എന്നാൽ ഇതുവരെയും അനുകൂല നിലപടെടുക്കാൻ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല.

Read Also: പഞ്ചാബിൽ ലോക്ക്ഡൗൺ ജൂൺ 30 വരെ നീട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE