പഞ്ചാബിൽ ലോക്ക്ഡൗൺ ജൂൺ 30 വരെ നീട്ടി

By Staff Reporter, Malabar News
punjab-covid
Representational Image
Ajwa Travels

ചണ്ഡീഗഢ്: കോവിഡ് വ്യാപനം മൂലം ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ജൂൺ 30 വരെ നീട്ടി പഞ്ചാബ് സർക്കാർ. സംസ്‌ഥാനത്തെ സ്‌ഥിതിഗതികൾ വിലയിരുത്തിയ സർക്കാർ ലോക്ക്ഡൗൺ നീട്ടാൻ തീരുമാനം എടുക്കുകയായിരുന്നു. ഇന്നലെ നടന്ന അവലോകന യോഗത്തിന് ശേഷമാണ് തീരുമാനം.

എന്നാൽ കൂടുതൽ ഇളവുകൾ ഏർപ്പെടുത്താനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. സംസ്‌ഥാനത്തെ ഐഇഎൽടിഎസ് (ഇന്റർനാഷണൽ ഇംഗ്ളീഷ് ലാംഗ്വേജ് ടെസ്‌റ്റിങ്‌ സിസ്‌റ്റം) പരിശീലന കേന്ദ്രങ്ങൾക്ക് നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാനുള്ള അനുമതി നൽകിയിട്ടുണ്ട്. ഐഇഎൽടിഎസ് കേന്ദ്രങ്ങളിൽ കൃത്യമായ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കേണ്ടതുണ്ട്.

ഇവിടെ എത്തുന്ന അധ്യാപകരും, വിദ്യാർഥികളും ഒരുഡോസ് വാക്‌സിൻ എങ്കിലും എടുത്തവർ ആയിരിക്കണം. വാരാന്ത്യ കർഫ്യൂ ഞായറാഴ്‌ചകളിൽ തുടരും. രാത്രിയാത്ര നിരോധനവും തുടരും. ഐഇഎൽടിഎസ് പരിശീലന കേന്ദ്രങ്ങൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങളും അടഞ്ഞു കിടക്കും.

Read Also: ഡെൽറ്റ പ്ളസ്; എട്ട് സംസ്‌ഥാനങ്ങൾക്ക് കൂടി കത്തയച്ച് കേന്ദ്രം; ജാഗ്രതാ നിർദ്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE