കാർഷിക നിയമങ്ങൾ പിൻവലിക്കണം; മുംബൈയില്‍ ഇന്ന് കർഷകരുടെ വന്‍ പ്രതിഷേധം

By Staff Reporter, Malabar News
Farmers protest
Representational Image
Ajwa Travels

മുംബൈ: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് കര്‍ഷകര്‍ ഇന്ന് മുംബൈയില്‍ വന്‍ പ്രതിഷേധം സംഘടിപ്പിക്കും. കിസാന്‍ സഭയുടെ നേതൃത്വത്തിലാണ് കർഷകർ ഇന്ന് പ്രതിഷേധിക്കുന്നത്.

ഇതിനായി വിവിധ ജില്ലകളില്‍ നിന്ന് ഇന്നലെ രാത്രിയോടെ തന്നെ പതിനായിരത്തിലേറെ കര്‍ഷകരാണ് മുംബൈയിലെ ആസാദ് മൈതാനത്തു സംഘടിച്ചത്.

റിപ്പബ്ളിക്ക് ദിനത്തിൽ ഡെൽഹിയിൽ നടക്കുന്ന ട്രാക്‌ടർ റാലിക്ക് മുന്നോടിയായാണ് മുംബൈയിൽ കർഷക റാലി സംഘടിപ്പിക്കുന്നത്. മുംബൈക്കും നാസിക്കിനും ഇടയിലുള്ള 180 കിലോമീറ്റർ ദൂരം വാഹനത്തിലും കാൽനടയായുമാണ് കർഷകർ സഞ്ചരിക്കുക.

ശരദ് പവാര്‍, ആദിത്യ താക്കറെ അടക്കമുള്ള ഭരണമുന്നണി നേതാക്കള്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. രാവിലെ 11നാണ് പൊതുസമ്മേളനം. തുടർന്ന് ഉച്ചയോടെ കർഷകർ രാജ് ഭവനിലേക്ക് ജാഥയായി പോകുമെന്നും ഗവര്‍ണര്‍ക്ക് നിവേദനം നല്‍കുമെന്നും കിസാന്‍ സഭയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

Read Also: ഇന്നുമുതൽ ഒരു ബെഞ്ചിൽ 2 കുട്ടികളെ ഇരുത്താം; എല്ലാ അധ്യാപകരും സ്‌കൂളിൽ എത്തണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE