ശമ്പള പരിഷ്‌കരണം; സർക്കാർ ഡോക്‌ടർമാർ സമരത്തിലേക്ക്

By News Desk, Malabar News
Malabar News_ kgmoa seeks action
Representational image
Ajwa Travels

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഡോക്‌ടർമാർ സമരത്തിലേക്ക്. അടുത്ത മാസം രണ്ടാം തീയതി സെക്രട്ടറിയേറ്റ് നടയിൽ ഉപവാസ സമരം നടത്താൻ കെജിഎംഒഎ തീരുമാനിച്ചു.

സമരം രോ​ഗീ പരിചരണത്തെ ബാധിക്കില്ല. ശമ്പള പരിഷ്‌കരണത്തിൽ ആനുപാതിക വർധനവിന് പകരം ലഭിക്കേണ്ട ശമ്പളം പോലും വെട്ടിക്കുറച്ചെന്നാണ് പ്രധാന ആക്ഷേപം. എൻട്രി കേഡറിലെ അടിസ്‌ഥാന ശമ്പളം വെട്ടിക്കുറച്ചു, പേഴ്‌സണൽ പേ നിർത്തലാക്കി, റേഷ്യോ പ്രമോഷൻ റദ്ദാക്കി, കരിയർ അഡ്വാൻസ്‌മെന്റ് സ്‌കീം ഉത്തരവായിട്ടില്ല, റിസ്‌ക്‌ അലവൻസ് ഇല്ല ഇങ്ങനെ നിരവധി പോരായ്‌മകളാണ് ശമ്പള പരിഷ്‌കരണത്തിൽ ഡോക്‌ടർമാർ ചൂണ്ടിക്കാട്ടുന്നത്.

Read Also: കെപിസിസി പുന:സംഘടന; ഈ മാസം 25നുള്ളിൽ പൂർത്തിയാക്കാൻ ധാരണ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE