ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചതിൽ സർക്കാർ ഡോക്‌ടർമാർ പ്രതിഷേധിച്ചു

By Syndicated , Malabar News
KGMOA

കൊച്ചി: പതിനൊന്നാം ശമ്പള കമ്മീഷൻ നിർദ്ദേശ പ്രകാരം സർക്കാർ ഡോക്‌ടർമാരുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ച നടപടിയിൽ എറണാകുളം ജില്ലയിലെ സർക്കാർ ഡോക്‌ടർമാർ പ്രതിഷേധ ദിനം ആചരിച്ചു. കേരളാ മെഡിക്കൽ ഓഫീസർസ് അസോസിയേഷൻ (കെജിഎംഒഎ) സംസ്‌ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് ഡോക്‌ടർമാർ പ്രതിഷേധിച്ചത്.

കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകർക്ക് റിസ്‌ക് അലവൻസ് നൽകുന്ന നിലപാടാണ് മറ്റു സംസ്‌ഥാനങ്ങൾ സ്വീകരിക്കുന്നത്. എന്നാൽ ജീവൻ പണയം വച്ചു സേവനം ചെയ്യുന്ന ആരോഗ്യ പ്രവർത്തകരെ അവഹേളിക്കുന്നതാണ് പതിനൊന്നാം ശമ്പള കമ്മീഷൻ റിപ്പോർട്ടെന്ന് ജില്ലാ ഭാരവാഹികൾ കുറ്റപ്പെടുത്തി.

ജില്ലാ മെഡിക്കൽ ഓഫീസർ കാര്യാലയത്തിന് മുമ്പിൽ നടന്ന പ്രതിഷേധത്തിൽ കെജിഎംഒഎ ജില്ലാ പ്രസിഡണ്ട് ഡോ. സിറിൽ ജി ചെറിയാൻ, ജില്ലാ സെക്രട്ടറി ഡോ. പ്രശാന്ത് കെ , ജില്ലാ ട്രഷറർ ഡോ. സുസ്‌മിത ഭായ് എൻ കെ, കെജിഎംഒഎ മധ്യമേഖല വൈസ് പ്രസിഡണ്ട് ഡോ. പികെ സുനിൽ, മറ്റ് സംസ്‌ഥാന, ജില്ലാ കമ്മിറ്റി അംഗങ്ങൾ ഉൾപ്പടെയുള്ളവർ പ്രതിഷേധ യോഗത്തെ അഭിസംബോധന ചെയ്‌തു.

Read also: ഇന്ത്യക്കാരുടെ മടങ്ങി വരവ്; ഇന്ത്യയും താലിബാനും ചർച്ച നടത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE