മെഡിക്കൽ കോളേജ് ഡോക്‌ടർമാർ പ്രത്യക്ഷ സമരത്തിലേക്ക്; ശനിയാഴ്‌ച വഞ്ചന ദിനം ആചരിക്കും

By Team Member, Malabar News
Doctors Strike
Rep. Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്രത്യക്ഷ സമരത്തിനൊരുങ്ങി സർക്കാർ മെഡിക്കൽ കോളേജ് ഡോക്‌ടർമാർ. എൻട്രികേഡർ ഡോക്‌ടർമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിന് എതിരെയാണ് സമരത്തിനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ശനിയാഴ്‌ച കെജിഎംസിടിഎയുടെ നേതൃത്വത്തിൽ സംസ്‌ഥാനത്ത് ഡോക്‌ടർമാർ വഞ്ചന ദിനം ആചരിക്കും.

എൻട്രികേ‍‍ഡർ ‍ഡോക്‌ടർമാരുടെ സ്‌ഥാനക്കയറ്റത്തനുള്ള കാലാവധി കൂട്ടി, ഡിഎ വർധന മരവിപ്പിച്ചു, കോവിഡ് സാഹചര്യങ്ങൾക്കനുസരിച്ച് മെഡിക്കൽ വിദ്യാർഥികളുടെ അധ്യാപനം പുനഃസ്‌ഥാപിക്കാനുള്ള നടപടികൾ ഉണ്ടായില്ല എന്നീ കാര്യങ്ങൾ ഉന്നയിച്ചാണ് സർക്കാർ മെഡിക്കൽ കോളേജ് ഡോക്‌ടർമാർ സമര പരിപാടി നടത്തുന്നത്.

നേരത്തെയും ഡോക്‌ടർമാർ ഇതേ പ്രശ്‌നങ്ങൾ ഉന്നയിച്ച് അധികൃതരെ സമീപിച്ചിരുന്നു. അന്ന് പരിഹാരം കാണുമെന്നാണ് സർക്കാർ ഉറപ്പ് നൽകിയിരുന്നത്. എന്നാൽ ഇതുവരെ ഇക്കാര്യത്തിൽ നടപടികൾ ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രത്യക്ഷ സമരത്തിലേക്ക് ഡോക്‌ടർമാർ നീങ്ങുന്നത്.

Read also: കടുവകളുടെ കണക്കെടുപ്പ്; ക്യാമറകൾ മോഷണംപോയി, മാവോയിസ്‌റ്റുകളെന്ന് സംശയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE