സംസ്‌ഥാനത്ത് ഈദ് ഗാഹിൽ പങ്കെടുത്ത് ഗവർണർ

By Team Member, Malabar News
Governor Arif Mohammad Khan Takes A Part In Eidgah In Kerala
Ajwa Travels

തിരുവനന്തപുരം: ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് സംസ്‌ഥാനത്ത് നടക്കുന്ന ഈദ് ഗാഹിൽ പങ്കെടുത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തിരുവനന്തപുരത്തെ ചന്ദ്രശേഖർ നായർ സ്‌റ്റേഡിയത്തിൽ എത്തിയാണ് അദ്ദേഹം ഈദ് ഗാഹിൽ പങ്കെടുത്തത്. ചെറിയ പെരുന്നാൾ പ്രമാണിച്ച് സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈദ് ഗാഹുകൾ സംഘടിപ്പിച്ചിട്ടുണ്ട്.

പെരുന്നാൾ ദിവസം വിശ്വാസികൾ പള്ളികളിലെ പെരുന്നാൾ നിസ്‌കരിക്കുന്നതിന് പകരം ഇത്തരം ഈദ് ഗാഹുകളിലാണ് പെരുന്നാൾ നിസ്‌കാരം നിർവഹിക്കുന്നത്. ഇതിന് പ്രത്യേക പ്രതിഫലം ലഭിക്കുമെന്നാണ് വിശ്വാസം. കൊച്ചിയിലെ കലൂരിലാണ് സംസ്‌ഥാനത്തെ ഏറ്റവും വലിയ ഈദ് ഗാഹ് നടക്കുന്നത്.

അതേസമയം കോഴിക്കോട് ജില്ലയിൽ കഴിഞ്ഞ 5 വർഷങ്ങൾക്ക് ശേഷമാണ് ഇത്തവണ ഈദ് ഗാഹ് സംഘടിപ്പിക്കുന്നത്. നിപ, പ്രളയം, കോവിഡ് എന്നിവയെല്ലാം കഴിഞ്ഞ 5 വർഷമായി ഈദ് ഗാഹ് സംഘടിപ്പിക്കുന്നതിന് തടസമായിരുന്നു. തുടർന്നാണ് ഇത്തവണ 5 വർഷത്തിന് ശേഷം കോഴിക്കോട്ടുകാർ ഈദ് ഗാഹ് നിസ്‌കാരത്തിനായി ഒത്തുകൂടുന്നത്.

Read also: കൽക്കരി ക്ഷാമം തുടരുന്നു; രാജ്യത്ത് വൈദ്യുതി പ്രതിസന്ധി സങ്കീർണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE