കൽക്കരി ക്ഷാമം തുടരുന്നു; രാജ്യത്ത് വൈദ്യുതി പ്രതിസന്ധി സങ്കീർണം

By Team Member, Malabar News
Electricity Shortage Due To The Coal Shortage Increased In India
Ajwa Travels

ന്യൂഡെൽഹി: കൽക്കരി ക്ഷാമത്തെ തുടർന്ന് രാജ്യത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നു. രാജ്യത്തെ 10 സംസ്‌ഥാനങ്ങളിൽ ഇന്നലെയും 3 മുതൽ 8 മണിക്കൂർ വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. അതേസമയം പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി ഇന്ന് വൈദ്യുതി നിയന്ത്രണത്തിൽ കുറവ് വരുത്താൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്.

രാജ്യത്തെ വൈദ്യുതി ഉൽപാദക കേന്ദ്രങ്ങളിൽ കൽക്കരി എത്തിക്കാനുള്ള നീക്കങ്ങൾ നിലവിൽ ശക്‌തമായി തുടരുകയാണ്. അഞ്ഞൂറിലധികം റേക്ക് കൽക്കരി ഇന്നലെ റെയിൽ മാർഗം വിവിധ ഉൽപാദക കേന്ദ്രങ്ങളിൽ എത്തിച്ചിരുന്നു. കൂടാതെ 100 വൈദ്യുതി ഉൽപാദക കേന്ദ്രങ്ങളിലെങ്കിലും 50 ശതമാനം കൽക്കരി സ്‌റ്റോക്ക് ഉറപ്പാക്കുകയാണ് നിലവിൽ കൽക്കരി മന്ത്രാലയം ലക്ഷ്യമിടുന്നത്.

അതേസമയം ഉഷ്‌ണതരംഗം പ്രഖ്യാപിച്ച സാഹചര്യത്തിൽ രാജ്യത്തെ ആരോഗ്യ സ്‌ഥാപനങ്ങൾക്ക്‌ തടസമില്ലാതെ വൈദ്യതി വിതരണം ചെയ്യണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്‌ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കൽക്കരി ക്ഷാമത്തെ തുടർന്ന് മിക്ക സംസ്‌ഥാനങ്ങളിലും മണിക്കൂറുകൾ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയത്.

Read also: പിസി ജോർജിന് ജാമ്യം നൽകിയത് ചട്ടപ്രകാരമല്ലെന്ന് പ്രോസിക്യൂഷൻ; അപ്പീൽ നൽകിയേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE